ഡബ്ലിൻ: ഡോണിബ്രൂക്കിലെ പുതുക്കിയ അപ്പാർട്ട്മെന്റ് പദ്ധതിയ്ക്ക് അനുമതി നൽകി ഡബ്ലിൻ സിറ്റി കൗൺസിൽ. ഭവന നിർമ്മാതാവായ കെയ്ൻ ഹോംസ് സമർപ്പിച്ച അപേക്ഷയിലാണ് അനുകൂല തീരുമാനം. മോൺട്രോസിലുള്ള മുൻ ആർടിഇ ഭൂമിയിലാണ് 295 മില്യൺ യൂറോ വിലമതിയ്ക്കുന്ന അപ്പാർട്ട്മെന്റ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
510 അപ്പാർട്ട്മെന്റുകളാണ് നിർമ്മിക്കുന്നത്. 2023 ജൂലൈയിൽ നിർമ്മാണത്തിന് അനുമതി ആവശ്യപ്പെട്ട് കെയ്ൻ ഹോംസ് ആസൂത്രണ കമ്മീഷൻ മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ യൂണിറ്റുകൾ കുറയ്ക്കാൻ കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു. 98 യൂണിറ്റുകൾ കുറയ്ക്കാൻ ആയിരുന്നു നിർദ്ദേശം. ഇതോടെയാണ് അപ്പാർട്ട്മെന്റുകളുടെ എണ്ണം 510 ആക്കിക്കൊണ്ട് പുതിയ അപേക്ഷ സമർപ്പിച്ചത്.
Discussion about this post

