ഡബ്ലിൻ: ഡബ്ലിനിലെ വീടുകളുടെ വിലക്കയറ്റത്തിൽ ഈ വർഷം നേരിയ കുറവ്. ഡിഎൻജിയുടെ ഹൗസ് പ്രൈസ് ഗേജിന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഈ വർഷം മൂന്നാംപാദത്തിൽ വീടുകളുടെ വിലക്കയറ്റം കുറഞ്ഞുവെന്നാണ് റിപ്പോർട്ടിലെ പരാമർശം.
സെപ്തംബർവരെയുള്ള മൂന്ന് മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഡബ്ലിനിലെ വീടുകളുടെ ശരാശരി റീസെയിൽ വാല്യൂവിൽ 0.9 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഉയർച്ച വളരെ കുറവാണ്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഉയർച്ച എന്നത് 2.5 ശതമാനം ആയിരുന്നു.
ഈ വർഷം ജൂൺവരെയുള്ള മൂന്ന് മാസങ്ങളിൽ 8 ശതമാനവും മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ 9.6 ശതമാനവും ആയിരുന്നു ഡബ്ലിനിലെ വീടുകളുടെ വിലക്കയറ്റം.
Discussion about this post

