ഡബ്ലിൻ: റോഡ് സുരക്ഷാ അതോറിറ്റിയിലെ ഡ്രൈവിംഗ് ടെസ്റ്റർമാർ സമരത്തിലേക്ക്. ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു. ട്രേഡ് യൂണിയനായ ഫോർസയിലെ അംഗങ്ങളാണ് സമരത്തിന് ഒരുങ്ങിയിരിക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഹാജരാക്കുന്ന വാഹനങ്ങൾക്ക് പൂർണ്ണമായ ഇൻഷുറൻസ് പരിരക്ഷ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഫലപ്രദമായ ഒരു സംവിധാനം ഇല്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നത്. ഒട്ടും സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് ഡ്രൈവർമാർ ജോലി ചെയ്യുന്നത് എന്ന് ഫോർസ അഭിപ്രായപ്പെട്ടു
Discussion about this post

