ഡബ്ലിൻ: ക്രിമിനൽ ഗ്രൂപ്പുകളുടെ വീടുകൾ വിൽപ്പന നടത്തി ക്രിമിനൽ അസെറ്റ്സ് ബ്യൂറോ. ലിമെറിക്ക്, ലോംഗ്ഫോർട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ വീടുകൾ ആണ് വിറ്റത്. 2,50,000 യൂറോയ്ക്കായിരുന്നു ഇരു വീടുകളുടെയും വിൽപ്പന.
കഴിഞ്ഞ ആഴ്ച മക്കാർത്തി റയാൻ ഗ്രൂപ്പിലെ അംഗമായ വില്യം മക്കെനെർണിയുടെ ഫാംഹൗസ് അടങ്ങുന്ന സ്ഥലം സിഎബി വിറ്റിരുന്നു. 18.5 ഏക്കറോളം വരുന്ന ഫാം ഹൗസ് 1,75,000 യൂറോയ്ക്ക് ആയിരുന്നു വിൽപ്പന നടത്തിയത്. കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, ലഹരിക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സംഘമാണ് റയാൻ മക്കാർത്തി.
Discussion about this post

