സ്ലൈഗോ: സ്ലൈഗോയിൽ കാണാതായ മത്സ്യത്തൊലാളിയെ കണ്ടെത്താനാകാതെ കോസ്റ്റ് ഗാർഡ്. തിരച്ചിൽ വീണ്ടും തുടരും. ഇന്നലെ ഏറെ വൈകിയാണ് കോസ്റ്റ്ഗാർഡ് രക്ഷാദൗത്യം അവസാനിപ്പിച്ചത്.
മുള്ളഗ്മോർ തീരത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയ ആളെ ആണ് കാണാതെ ആയത്. വ്യാഴാഴ്ച വൈകീട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമാകുകയായിരുന്നു. ഇന്നലെ രാവിലെയും തിരച്ചിൽ തുടർന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. തീരത്ത് നിന്നും നാല് കിലോമീറ്റർ തെക്ക് ഭാഗത്തായി അദ്ദേഹത്തിന്റെ വള്ളം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

