ഡബ്ലിൻ: അമേരിക്കൻ കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. വാഷിംഗ്ടൺ ഡിസിയിൽവച്ച് വ്യാഴാഴ്ചയായിരുന്നു ഹാരിസ് ലുട്നിക്കിനെ കണ്ടത്.
ധനകാര്യവകുപ്പിൽ ആയിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ചലനാത്മകമായ സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. താരിഫും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. 15 ശതമാനം താരിഫ് എന്നതിൽ നിന്നും കൂടുതൽ ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിനുള്ള സാധ്യതയും പരിശോധിച്ചു.
Discussion about this post

