ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ എത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ട് ലേബർ പാർട്ടി. ഇന്നാൽ ഈ ആവശ്യം പ്രതിരോധവകുപ്പ് നിരാകരിച്ചു. പാർലമെന്റിൽ ലേബർ ടിഡി ഡൺകാൻ സ്മിത്ത് ആണ് ദൃശ്യങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ടത്.
പ്രതിരോധമന്ത്രി ഹെലൻ മകെന്റീയോട് ആയിരുന്നു ചോദ്യം. എന്നാൽ ഇതിനോട് തന്റെ വകുപ്പ് പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഹെലൻ വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെ വിമർശനവുമായി ഡൺകാൻ സ്മിത്ത് രംഗത്ത് വന്നു.
Discussion about this post

