Author: sreejithakvijayan

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ വീടുകൾക്കുള്ളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിതാവും മകനുമാണ് മരിച്ചത് എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 48 വയസ്സുള്ള വെയ്ൻ ഒ റെയ്‌ലി, 11 വയസ്സുള്ള ഒയ്‌സിൻ എന്നിവരാണ് മരിച്ചത്. വെയ്‌നിന്റെ മുൻ പങ്കാളിയിൽ ഉള്ള മകനാണ് ഒയ്‌സിൻ. മാസങ്ങൾക്ക് മുൻപാണ് ദമ്പതികൾ വേർപിരിഞ്ഞത്. കുട്ടിയെ കാണാനുള്ള അനുമതി കോടതി റെയ്‌ലിയ്ക്ക് നൽകിയിരുന്നു. ഇത്തരത്തിൽ മകനെ കാണാൻ എത്തിയ നേരത്തായിരുന്നു കൊലപാതകം എന്നാണ് വിവരം.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ബ്ലൂടങ്ക് പരിശോധനയ്ക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയർ ആണ് പ്രഖ്യാപനം നടത്തിയത്. രോഗലക്ഷണങ്ങൾ സംശയിക്കുന്ന പശുക്കളിൽ പരിശോധന നടത്തുന്നതിനാണ് സഹായം. തുടർന്നും രോഗം വ്യാപിക്കുന്നത് തടയുകമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പരിശോധനാ ചിലവുകൾ കാരണം ക്ഷീര കർഷകർ പരിശോധനയ്ക്ക് മടിക്കുന്നത് ഒഴിവാക്കാനാണ് അവർക്ക് സാമ്പത്തിക സഹായം നൽകുന്നത്. നേരത്തെയുള്ള രോഗനിർണയം രോഗവ്യാപനത്തിനും തടയിടും. അതേസമയം ബ്ലൂടങ്ക് ബാധയെ തുടർന്ന് അയർലൻഡിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായി നീക്കി.

Read More

ലിമെറിക്ക്: ലിമെറിക്കിലെ വീട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കൈവശമുള്ള ദൃശ്യങ്ങൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ജോൺ കെരൂ പാർക്കിലെ മൈഗ് വേയിലെ വീട്ടിൽ രാവിലെ  5 മണിയോടെയായിരുന്നു സംഭവം. വ്യക്തികൾ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ വീടുകൾക്കുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. ആൺ കുട്ടിയുടെയും 40 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 8:30 ഓടെ ബാലിഫെർമോട്ടിലെ ചെറി ഓർച്ചാർഡ് പ്രദേശത്തുള്ള വീട്ടിൽ നിന്നും 40 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ക്ലോണ്ടാൽക്കിനിലെ വീട്ടിൽ നിന്നും ആൺകുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. ഇരു മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 700 ന് മുകളിൽ തന്നെ. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 708 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ട്രോളികളിൽ ചികിത്സ നൽകുന്ന ഇവരിൽ 435 രോഗികൾ എമർജൻസി വിഭാഹത്തിലും 273 പേർ വാർഡുകളിലുമാണ് ഉള്ളത്. ഇന്നലെ രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. 89 പേർ. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കോർക്ക്, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെ എന്നിവിടങ്ങളിൽ 82 രോഗികൾ വീതം കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നതാണ് കിടക്കക്ഷാമം രൂക്ഷമാക്കിയിരിക്കുന്നത്.

Read More

ഡെറി: കൗണ്ടി ഡെറിയിൽ കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. സ്ത്രീ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ആയിരുന്നു കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തിയത്. വാട്ടർസൈഡ് മേഖലയിലെ കെട്ടിടം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. 37,39,60 വയസ്സ് പ്രായമുള്ള പുരുഷന്മാരും 52 വയസ്സുള്ള സത്രീയുമാണ് അറസ്റ്റിലായിട്ടുള്ളത്.

Read More

ഡബ്ലിൻ: എഐ ഡീപ്‌ഫേക്കിനെതിരായ നിയമം ഉടൻ കൊണ്ടുവരണമെന്ന ആവശ്യവുമായി ഫിയന്ന ഫെയിൽ നേതാവ്. ടിഡി മാൽകം ബെൺ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡീപ്പ് ഫേക്ക്, നഗ്നത എന്നിവ ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് വേഗത്തിൽ പാസാക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എലോൺ മസ്‌ക് വികസിപ്പിച്ചെടുത്ത എഐ ചാറ്റ്‌ബോട്ട് ഗ്രോക്ക് ആളുകളുടെ നഗ്‌നമായ ഡീപ്‌ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചത് വലിയ വിവാദം ആയിരുന്നു. ഇതിന് പിന്നാലെയാണ് നിമയങ്ങൾ ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് മാൽക്കം അഭിപ്രായപ്പെട്ടത്. ആരുടെയെങ്കിലും ചിത്രമോ ശബ്ദമോ അവരുടെ സമ്മതമില്ലാതെ ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമായി തന്നെ കണക്കാക്കണം എന്ന് മാൽക്കം പറഞ്ഞു. അതിനുള്ള ശക്തമായ ഒരു ചട്ടക്കൂട് ഈ ബിൽ നൽകുന്നു. അടിയന്തിരമായി ആവശ്യമായ നിയമനിർമ്മാണത്തിനുള്ള ഒരു തുടക്കമായി ഇതിനെ സർക്കാർ കാണണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ജാമി ടിഗെ എന്നിസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ്. യുകെയിൽ നിന്നും നാടുകടത്തപ്പെട്ട 40 വയസ്സുകാരിയെ ആണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കും. 9 വർഷങ്ങൾക്ക് മുൻപായിരുന്നു ജാമി വെടിയേറ്റ് കൊല്ലപ്പെട്ടത്. 2017 ഒക്ടോബർ 28 ന് ഡബ്ലിൻ 17 ലെ പ്രിയേഴ്സ്വുഡിലെ മോട്ട്വ്യൂ അവന്യൂവിൽ വെച്ചായിരുന്നു സംഭവം. വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ 24 വയസ്സായിരുന്നു ജാമിയ്ക്ക്. സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഇതിനിടെ തോക്കുമായി എത്തിയ അക്രമി സംഘം അദ്ദേഹത്തിന്റെ ശിരസിലേക്ക് നിറയൊഴിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജാമി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.

Read More

ഡബ്ലിൻ: അയർലൻഡിൽ മലയാളി സമൂഹത്തിന്റെ പുതിയൊരു കൂട്ടായ്മ കൂടി. എൻഫീൽഡ് കേന്ദ്രമാക്കിയാണ് പുതിയ മലയാളി അസോസിയേഷൻ രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നിലവിൽ വന്ന അസോസിയേഷന്റെ പ്രസിഡന്റായി അരുൺ തുണ്ടിയിലിനെ തിരഞ്ഞെടുത്തു. എൻഫീൽഡ് മലയാളി അസോസിയേഷൻ എന്നാണ് പുതിയ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്. കിൽഡെയർ, മീത്ത് എന്നീ കൗണ്ടികളിൽ എൻഫീൽഡിനോട് ചേർന്ന് കിടക്കുന്ന മലയാളി സമൂഹത്തിന്റെ കൂട്ടായ്മയാണ് ഇത്. ജോ പോളാണ് അസോസിയേഷന്റെ സെക്രട്ടറി. അരുൺ മണിയെ ട്രഷററായി തിരഞ്ഞെടുത്തു.

Read More

ഡബ്ലിൻ: ഐറിഷ് വിപണിയിൽ നിന്നും നെസ്ലേയുടെ കൂടുതൽ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ്. വിഷാംശം പുറപ്പെടുവിക്കുന്ന ബാക്ടീരിയ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും നടപടി സ്വീകരിച്ചിരിക്കുന്നത്. നെസ്ലേയുടെ 400 ഗ്രാം എസ്എംഎ അൽഫാമിനോയുടെ ബാച്ചുകളാണ് തിരിച്ചുവിളിച്ചത്. 51210017Y1 ബാച്ച് കോഡും, മെയ് 2027 എക്‌സ്പയറി ഡേറ്റും ആയ ബാച്ചും, 51700017Y1 ബാച്ച് കോഡും ജൂൺ 2027 എക്‌സ്പയറി ഡേറ്റും ആയ ബാച്ചും ആണ് ഇവ. സെറുലൈഡ് എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് ഈ ഉത്പന്നങ്ങളിലും കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുത ബാച്ചുകളിൽ ഉൾപ്പെട്ട ഉത്പന്നങ്ങൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.

Read More