ഡബ്ലിൻ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ മുൻപാകെ ലൈസൻസ് സമർപ്പിക്കാത്തത് കോടതി അയോഗ്യരാക്കപ്പെട്ട 23,000 ഡ്രൈവർമാർ. എന്നാൽ ഇവരിൽ ഒരാൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. 1,935 പേർ മാത്രമാണ് മൂന്ന് വർഷത്തിനിടെ ലൈസൻസ് സമർപ്പിച്ചതെന്നും നീതി വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2022 മുതലുള്ള കണക്കുകളാണ് നീതിവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇവർക്കെതിരെ 2010 ലെ റോഡ് ട്രാഫിക് ആക്ട് പ്രകാരം യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഒരു ഡ്രൈവർക്കെതിരെ പിഴ ചുമത്തുകയും വാഹനം ഓടിയ്ക്കുന്നതിൽ നിന്നും നിയമപ്രകാരം അദ്ദേഹത്തെ വീണ്ടും വിലക്കുകയും ചെയ്തു. 2022 ൽ ആയിരുന്നു ഇത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലൈസൻസ് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട കുറ്റവുമായി ബന്ധപ്പെട്ട് 26 വ്യക്തികൾ കോടതിയിൽ ഹാജരായി. എന്നാൽ ഇവരിൽ ആരും ശിക്ഷിക്കപ്പെട്ടില്ല.

