- ‘ഗോൾവാൾക്കറുടെ ചിത്രത്തിൽ വി ഡി സതീശൻ വിളക്കുകൊളുത്തിയത് ഏത് ഡീൽ?’; ചോദ്യമുന്നയിച്ച് മുഖ്യമന്ത്രി
- പ്രതിസന്ധി സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം; ഇന്ത്യയിൽ ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ
- ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടില്ല; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
- ഇന്ധന വില വര്ധിപ്പിച്ച് നയാര എനര്ജി; പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി
- ഇത്രയും അനുഭവങ്ങൾക്ക് ശേഷവും ഒന്നും പഠിക്കുന്നില്ല ; രാഹുൽ ദേശീയ നേതാവാണെങ്കിലും പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങൾ പോലും അറിയില്ല ; പിണറായി
- സെന്റ് പാട്രിക് ദിനത്തിൽ ആക്രമണം; പരിക്കേറ്റ 50 കാരൻ മരിച്ചു
- വീടിന് നേരെ വെടിവയ്പ്പ്
- സാറ്റ്ലൈറ്റ് വഴി ഫോണുപയോഗിച്ച് വീഡിയോ കോൾ; അയർലൻഡിൽ നടത്തിയ പരീക്ഷണം വിജയം
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ മകരവിളക്ക് മഹോത്സവം. സദ്ഗമയ സത്സംഗിന്റെ നേതൃത്വത്തിൽ ‘ സ്വാമിയേ ശരണമയ്യപ്പാ- മകരവിളക്ക് മഹോത്സഹം’ നാളെ നടക്കും. വേദിക് ഹിന്ദു കൾച്ചറൽ സെന്റർ അയർലൻഡും ഇൻഡോ- ഐറിഷ് തെലുങ്കു വെൽഫെയർ അസോസിയേഷനും ചേർന്നാണ് ഭക്തിസാന്ദ്രമായ പരിപാടി സംഘടിപ്പിക്കുന്നത്. വിഎച്ച്‌സിസിഐ ക്ഷേത്രമാണ് മഹോത്സവത്തിന് വേദിയാകുന്നത്. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടികൾ വൈകീട്ട് 4 മണിവരെ തുടരും. പരിപാടിയിൽ പങ്കെടുക്കാൻ ഭക്തർക്ക് രജിസ്‌ട്രേഷനുണ്ട്. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം.
ഡബ്ലിൻ: ബോംബ് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കുവച്ച് ഫിൻഗ്ലാസിൽ വീട് നഷ്ടമായ കുടുംബം. ഒറ്റ നിമിഷം കൊണ്ട് തങ്ങൾ വീടില്ലാത്തവരായി മാറിയെന്ന് ഡിസിയുവിലെ എംഎ വിദ്യാർത്ഥിനിയും ആക്രമണത്തിന് ഇരയായ കുടുംബത്തിലെ അംഗവുമായ അമാൻഡ് ഉവാസെ പറഞ്ഞു. മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഉവാസെ. സംഭവം നടക്കുമ്പോൾ താൻ സഹോദരങ്ങൾക്കൊപ്പം രണ്ടാം നിലയിൽ ഇരുന്ന് ടിവി ആസ്വദിക്കുകയായിരുന്നു. അടുക്കളയിൽ നിന്നും ശബ്ദം കേട്ടതിന് തുടർന്ന് അവിടെ ചെന്ന് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. ജനാലയ്ക്ക് സമീപം പെട്രോൾ ബോംബിന് സമാനമായ ഒരു വസ്തു കത്തുന്നു. ഉടനെ തന്നെ സഹോദരങ്ങളുമായി ജനാലയിൽ നിന്നും താഴേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. താഴേയ്ക്ക് ചാടുമ്പോൾ പരിക്കേൽക്കാതിരിക്കാൻ അയൽവാസി കിടക്ക വിരിച്ച് തന്നിരുന്നുവെന്നും ഉവാസെ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: എക്‌സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് അയർലൻഡ് കമ്യൂണിക്കേഷൻസ് മന്ത്രി പാട്രിക് ഒ ഡോണോവൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ഗ്രോക്ക് ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്. സംഭവത്തിൽ നേരത്തെ തന്നെ അദ്ദേഹം പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഗ്രോക്ക് ഉപയോഗിച്ച് എക്‌സിൽ ആളുകളുടെ നഗ്നചിത്രം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വിവരം പുറത്തുവന്നത്. കുട്ടികളുടെ ഉൾപ്പെടെ ലൈംഗിക ചിത്രങ്ങൾ ഉപയോക്താക്കൾ ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട്.
ഡബ്ലിൻ: കിടക്ക ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആശുപത്രികൾക്ക് നിർദ്ദേശവുമായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. ആശുപത്രികൾ ശേഷിയും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐഎൻഎംഒ വ്യക്തമാക്കി. ഭാവിയിൽ ട്രോളികളിൽ ഇരുത്തി ചികിത്സിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് ചെയ്യേണ്ടത് ആവശ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരാഴ്ച മാത്രം 3179 രോഗികളാണ് കിടക്കകൾ ഇല്ലാതെ ബുദ്ധിമുട്ട് നേരിട്ടത്. ഇതിൽ 657 പേർക്ക് ട്രോളികളിലും ചെയറുകളിലും മറ്റ് സ്ഥലങ്ങളിലും ഇരുത്തി ചികിത്സ നൽകി. ഈ ആഴ്ചയും ആശുപത്രികളിൽ രോഗികളുടെ തിരക്ക് വർധിക്കും. അടുത്ത വർഷം ഇതേ സാഹചര്യം ആശുപത്രികളിൽ ഉണ്ടാകരുതെന്നും ഐഎൻഎംഒ ആവശ്യപ്പെട്ടു.
ഡബ്ലിൻ: ഡബ്ലിനിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. സ്ത്രീ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ, പണം, ആയുധങ്ങൾ എന്നിവ കണ്ടെടുക്കുകയായിരുന്നു. ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന മൂന്ന് പേരും 30 വയസ്സ് പ്രായമുള്ള സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഡൗൺ: കൗണ്ടി ഡൗണിലെ ബംഗോറിൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായം ഇല്ല. ബാല്ലോ വേയിലെ വ്യവസായ ശാലയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തൊട്ട് പിന്നാലെ തന്നെ അവിടെയുണ്ടായിരുന്നവർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. എട്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയം ആക്കിയത്.
ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ മരിച്ച പിതാവിന്റെയും മകന്റെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. അതേസമയം പോസ്റ്റ്‌മോർട്ടത്തിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 12 വയസ്സുള്ള ഒയിസിൻ റെഡിൻ, 48 വയസ്സുള്ള വെയ്ൻ ഔ റീലി എന്നിവരാണ് മരിച്ചത്. ഒയിസിനെ കൊലപ്പെടുത്തിയ ശേഷം വെയ്ൻ ജീവനൊടുക്കുകയായിരുന്നു. രണ്ട് വീടുകളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഡബ്ലിൻ: ഗൊരെത്തി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ അയർലൻഡ്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ ഏഴ് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാളേയ്ക്കാണ് മുന്നറിയിപ്പ്. ക്ലെയർ, കെറി, ഡൊണഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. നാളെ വൈകീട്ട് നാല് മണി മുതൽ മുന്നറിയിപ്പ് നിലവിൽവരും. രാത്രി 10 മണിവരെയാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വാഹനയാത്രികർക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ താപനില ഇനിയും താഴുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷ താപനില മൈനസ് ആറ് ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഗൊരെത്തി ചുഴലിക്കാറ്റാണ് ശൈത്യം വർധിക്കാൻ കാരണം ആകുന്നത്. കനത്ത മഞ്ഞ് വീഴ്ചയ്ക്കും ഐസിനും സാധ്യതയുണ്ട്. ഇതിന് പുറമേ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 30 സെന്റീമീറ്ററിലധികം മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.
ഡബ്ലിൻ: ഐറിഷ് കുടുംബങ്ങൾക്ക് വൻ സാമ്പത്തിക ആഘാതം സൃഷ്ടിച്ച് വൈദ്യുതി നിരക്ക്. പ്രതിവർഷം ഐറിഷ് കുടുംബങ്ങൾക്ക് പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ 360 യൂറോ അധികമായി നൽകേണ്ടിവരുന്നുവെന്നാണ് കണ്ടെത്തൽ. നെവിൻ എക്കണോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് നിർണായക നിരീക്ഷണം. അയർലൻഡിലെ വൈദ്യുതി വിലകൾ പണപ്പെരുപ്പത്തെക്കാൾ അധികമാണ്. കഴിഞ്ഞ ദശകവുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുതി വിലകളും മറ്റ് ചിലവുകളും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദം അയർലൻഡിലെ വ്യവസായ മേഖലയും അനുഭവിക്കുന്നുണ്ടെന്നും എൻഇആർഐയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
