റോസ്കോമൺ: കൗണ്ടി റോസ്കോമണിലെ വിൻഡ് ഫാമിനെതിരെ പ്രാദേശിക ഗ്രൂപ്പ് രംഗത്ത് . വിൻഡ് ഫാം മേഖലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് ബാലിഫീനി ആക്ഷൻ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. അതിനാൽ ദേശീയ നിർദ്ദേശങ്ങൾ പുതുക്കുന്നതുവരെ പദ്ധതി നിർത്തിവയ്ക്കണം എന്നും ഇവർ ആവശ്യപ്പെട്ടു. ശബ്ദമലിനീകരണം, മേഖലയുടെ കാഴ്ച മറയ്ക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ഇവർ പറയുന്നത്.
ബാലിഫീനി ഗ്രീൻ എനർജി പദ്ധതിയെന്നാണ് വിൻഡ് ഫാം പദ്ധതിയുടെ പേര്. ടുള്ളി, ബാലിഫീനി എന്നീ പ്രദേശങ്ങൾക്കിടയിൽ ആറ് ടർബൈനുകൾ സ്ഥാപിച്ചുകൊണ്ടാണ് ഈ പദ്ധതി. ലിമെറിക്കിലെ കോ ആസ്ഥാനമായുള്ള ഗ്രീൻസോഴ്സ് ആണ് പദ്ധതിയുടെ നിർമ്മാതാക്കൾ.
Discussion about this post

