ഡബ്ലിൻ: ലൈംഗിക അതിക്രമത്തിന് ഇരയായവരെ ലക്ഷ്യമിട്ടുള്ള ബോധവത്കരണ ക്യാമ്പെയ്നിന് ഇന്ന് തുടക്കം. നിയമ ഏജൻസിയായ ക്വാൻ ആണ് ക്യാമ്പെയ്ൻ നടത്തുന്നത്. ഓൾവേയ്സ് ഹിയർ എന്ന പേരിലാണ് ക്യാമ്പെയ്ൻ. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക് പിന്തുണയും സംരക്ഷണവും ഉറപ്പാക്കുകയാണ് ക്യാമ്പെയ്നിന്റെ ലക്ഷ്യം.
വിവിധ കമ്യൂണിറ്റികൾ, സന്നദ്ധ സംഘടനകൾ, സർക്കാർ ഏജൻസികൾ എന്നിവയിൽ നിന്നും അതിജീവിതർക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് ഇവരെ ബോധവത്കരിക്കുകയാണ് ക്യാമ്പെയ്നിലൂടെ ക്വാൻ ലക്ഷ്യമിടുന്നത്. ഈ വർഷം ഇത് രണ്ടാമത്തെ ക്യാമ്പെയ്ൻ ആണ് ക്വാൻ സംഘടിപ്പിക്കുന്നത്. നേരത്തെ ഫെബ്രുവരിയിലും സമാന ക്യാമ്പെയ്ൻ സംഘടിപ്പിച്ചിരുന്നു.
Discussion about this post

