ആൻട്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്ലാരിഫോർഡ് മേഖലയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം.
80 വയസ്സുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. അപടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമുള്ളതല്ല.
Discussion about this post

