Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡബ്ലിനിൽ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം എന്നാണ് പോലീസ് പറയുന്നത്. ഡബ്ലിൻ 8 ലെ ജെയിംസ് സ്ട്രീറ്റിൽ വച്ചായിരുന്നു യുവാവ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. അതേസമയം അടുത്തിടെയായി ഡബ്ലിനിൽ ആളുകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്.

Read More

ഡൊണഗൽ: ഡൊണഗലിൽ കൊല്ലപ്പെട്ട വ്യവസായി സ്റ്റീഫൻ മക്കാഹില്ലിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. ശനിയാഴ്ച അർദാരയിലെ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് എത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പള്ളിയിൽ ശുശ്രൂഷകൾ ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. തിങ്കളാഴ്ച ആയിരുന്നു 30 കാരന്റെ ആക്രമണത്തിൽ വീട്ടിൽ വച്ച് അദ്ദേഹം കൊല്ലപ്പെട്ടത്.

Read More

ഡബ്ലിൻ: ഭവന നയത്തിൽ സർക്കാരിനെ വിമർശിച്ച് സിൻ ഫെയ്ൻ നേതാവ് മേരി ലു മക്‌ഡൊണാൾഡ്. സർക്കാരിന്റെ അഫോർഡബിൾ ഹൗസിംഗ് ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഏറെ ചിലവേറിയതാണെന്ന് മേരി പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേരിയുടെ പരാമർശം. 99 അഫോർഡബിൾ വീടുകൾക്കായി 1000 അപേക്ഷയാണ് സർക്കാരിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മേരി വിമർശനം ഉന്നയിച്ചത്. ഭവന ലക്ഷ്യം കൈവരിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മേരി പറഞ്ഞു. ഇത് അഫോർഡബിൾ വീടുകൾ ഭൂരിഭാഗം പേർക്കും ചിലവേറിയ കാര്യമാക്കി. 5 ലക്ഷം യൂറോ വിലയുള്ള വീടുകളാണ് താങ്ങാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് എന്നും മേരി പരിഹസിച്ചു.

Read More

ഡബ്ലിൻ:  വിവാദ പദപ്രയോഗത്തിൽ മാപ്പ് പറഞ്ഞ് മുൻ റിപ്പബ്ലിക് ഓഫ് അയർലൻഡ് ഇന്റർനാഷണൽ ഷേ ഗിവൺ. തന്റെ സംസാരത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസാരിക്കുന്നതിനിടെ ഹോളോകാസ്റ്റ് എന്ന പദം പ്രയോഗിച്ചതിലാണ് അദ്ദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്. ബിബിസിയുടെ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. വിൽഫ്രഡ് നാൻസിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പദപ്രയോഗം. ഇത് വിമർശനത്തിന് ഇടയാക്കിയിരുന്നു.

Read More

അത്‌ലോൺ: യൂറോപ്യൻ യൂണിയൻ – മെർകോസർ വ്യാപാരകരാറിനെതിരെ അയർലൻഡിലെ കർഷകർ. പ്രതിഷേധ സൂചകമായി ട്രാക്ടർ റാലി നടത്തി. വെസ്റ്റ്മീത്ത് കൗണ്ടിയിലെ അത്‌ലോണിൽ ആയിരുന്നു പ്രതിഷേധ പ്രകടനം നടന്നത്. ഇൻഡിപെൻഡന്റ് അയർലൻഡ് പൊളിറ്റിക്കൽ പാർട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. നൂറ് കണക്കിന് കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി. എം6 മോട്ടോർവേയിൽ ആയിരുന്നു ട്രാക്ടർ റാലി. പ്രതിഷേധ പ്രകടനത്തെ തുടർന്ന് മേഖലയിൽ വലിയ ഗതാഗത തടസ്സം നേരിട്ടു.

Read More

ഡബ്ലിൻ: 53 കാരനെ കൊലപ്പെടുത്തിയ കേസിൽ 19 കാരനെതിരെ കുറ്റം ചുമത്തി കോടതി. ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതി വാറൻ ഒ ടൂളിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 19 കാരനെ കോടതിയിൽ ഹാജരാക്കിയത്. 53 വയസ്സുള്ള ബാൽഗാഡി സ്വദേശി ജെയിംസ് ജെയ്ക്ക് ബെർണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു 53 കാരൻ ദാരുണമായി കൊല്ലപ്പെട്ടത്.

Read More

ഡബ്ലിൻ: ഗൊരെത്തി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്ന് ശക്തമായ കാറ്റ്. ഇതേ തുടർന്ന് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 11 കൗണ്ടികളിലാണ് ഇന്ന് യെല്ലോ വിൻഡ് വാണിംഗ് ഉള്ളത്. ക്ലെയർ, കോർക്ക്, കെറി, വാട്ടർഫോർഡ്, ഡൊണഗൽ, ഗാൽവേ, ലൈട്രിം, മായോ, സ്ലൈഗോ, വെക്്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് വൈകീട്ട് നാല് മണി മുതൽ മുന്നറിയിപ്പ് നിലവിൽ വരും. അർദ്ധരാത്രിവരെയാണ് മുന്നറിയിപ്പ് ഉള്ളത്. ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

Read More

കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. 40 വയസ്സുള്ള യുവാവ് മരിച്ചു. ഡ്രോമഡീസിർട്ടിന് സമീപമുള്ള എൻ22 ൽ വൈകുന്നേരം ഏകദേശം 6:40 ഓടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 40 കാരൻ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. 40 കാരന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നും പ്രോട്ടീൻ അധിഷ്ഠിത റെഡി മീൽസ് തിരിച്ച് വിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (എഫ്എസ്എഐ). ലേബലിംഗിൽ പിഴവ് സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി. പ്യുവർപവർ ന്യൂട്രീഷൻ ചിക്കൻ ചൗ മെയിൻ ആണ് തിരിച്ച് വിളിച്ചത്. ഈ ഉത്പന്നം പ്യുവർപവർ ന്യൂട്രീഷൻ ചിക്കൻ ആൻഡ് ചോറിസോ പായേല എന്ന പേരിലാണ് ലേബൽ ചെയ്തിരിക്കുന്നത്. 400 ഗ്രാമിന്റെ ബാച്ചിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. ഈ മാസം 15 ആണ് എക്‌സ്പയറി ഡേറ്റ്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. അതേസമയം ന്യൂട്രീഷൻ ചിക്കൻ & ചോറിസോ പെയ്ലയും തിരിച്ച് വിളിച്ചിട്ടുണ്ട്. ഇതിന്റെ പാക്കിംഗിൽ പാൽ ഉൾപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്നാണ് നടപടി.

Read More

ഡബ്ലിൻ: റോഡുകളിലെ ബ്ലാക്ക് ഐസിന്റെ പശ്ചാത്തലത്തിൽ വാഹനയാത്രികർക്ക് മുന്നറിയിപ്പുമായി പോലീസ്. വാഹനം ഓടിയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധവേണമെന്നും അല്ലെങ്കിൽ അപകടം സംഭവിക്കാമെന്നും പോലീസ് വ്യക്തമാക്കി. റോഡുകളിൽ രൂപപ്പെടുന്ന നേർത്ത ഐസ് പാളികളാണ് ബ്ലാക്ക് ഐസ്. ഇതിൽ വാഹനം തെന്നി അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിലവിലെ സാഹചര്യത്തിൽ എല്ലാ റോഡുകളിലും ഐസ് ഉണ്ടാകാമെന്ന് പോലീസ് അറിയിച്ചു. അതിനാൽ വേഗത കുറച്ച് മാത്രമേ വാഹനം ഓടിക്കാവൂ. വിൻഡോയും കണ്ണാടിയുമെല്ലാം വൃത്തിയാക്കണം. റോഡ് തിളക്കമുള്ളതായി കാണപ്പെട്ടാൽ അതിനർത്ഥം ബ്ലാക്ക് ഐസ് രൂപപ്പെട്ടുവെന്നാണെന്നും പോലീസ് വ്യക്തമാക്കി.

Read More