ലൗത്ത്: കൗണ്ടി ലൗത്തിൽ രണ്ട് പുരുഷന്മാരെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. ടാലൻസ്ടൗണിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മരിച്ച മൂന്ന് പേരുടെയും ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ട്. ഇവർ ക്രൂരമായ ആക്രമണത്തിന് ഇരയായാണ് മരിച്ചതെന്നാണ് ഇത് നൽകുന്ന സൂചന. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് 30 കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൃതദേഹങ്ങൾ കണ്ടെടുത്ത പ്രദേശം പോലീസ് വളഞ്ഞു.
Discussion about this post

