ഡബ്ലിൻ: അയർലൻഡിൽ സോഷ്യൽ ഹൗസിംഗ് വേക്കൻസി നിരക്കിൽ കുറവ്. 2.75 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കഴിഞ്ഞ വർഷത്തെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2023 ൽ സോഷ്യൽ ഹൗസിംഗ് വേക്കൻസി നിരക്ക് ശരാശരി 2.81 ശതമാനം ആയിരുന്നു.
നാഷണൽ ഓവർസൈറ്റ് ആൻഡ് ഓഡിറ്റ് കമ്മീഷന്റെ (എൻഒഎസി) ഏറ്റവും പുതിയ ലോക്കൽ അതോറിറ്റി പെർഫോർമൻസ് ഇൻഡിക്കേറ്റർ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നത്. ലാവോയിസ്, വെക്സ്ഫോർഡ്, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ വേക്കൻസികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കിൽക്കെനി, കാർലോ, കോർക്ക് എന്നീ കൗണ്ടികൾ ഉൾപ്പെടെ 14 അതോറിറ്റികളിൽ ദേശീയ ശരാശരിയായ 2.75 ശതമാനത്തിന് മുകളിൽ ആയിരുന്നു.
Discussion about this post

