ഡബ്ലിൻ: അയർലൻഡിൽ സമ്മറിലെ സംഗീത പരിപാടികൾ പ്രഖ്യാപിച്ച് പ്രമുഖ സ്കോട്ടിഷ് സംഗീതജ്ഞൻ കാൽവിൻ ഹാരിസ്. രണ്ട് പരിപാടികളാണ് അടുത്ത സമ്മറിൽ അദ്ദേഹം ഐറിഷ് ജനതയ്ക്കായി കാഴ്ചവയ്ക്കുന്നത്. ടിക്കറ്റുകളുടെ വിൽപ്പന അടുത്ത മാസം മൂന്നാം തിയതി മുതൽ ആരംഭിക്കും.
ജൂൺ 27 ന് ആണ് സമ്മറിലെ ആദ്യ പരിപാടി. മാർലി പാർക്കിലാണ് പരിപാടി അരങ്ങേറുക. ഓഗസ്റ്റ് 22 ന് ബെൽഫാസ്റ്റിലെ ബൗച്ചർ റോഡ് പ്ലേയിംഗ് ഫീൽഡിൽ ആണ് രണ്ടാമത്തെ പരിപാടി. ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 9 മണി മുതൽ ഒക്ടോബർ 3 വെള്ളിയാഴ്ച രാവിലെ 9 മണി വരെ മാസ്റ്റർകാർഡ് പ്രീസെയിൽ ടിക്കറ്റുകൾ സ്വന്തമാക്കാം.
Discussion about this post

