ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്ലാസിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെയും കുട്ടിയുടെയും പേര് വിവരങ്ങൾ പുറത്ത്. 30 വയസ്സുള്ള ക്രിസ്റ്റോഫ് ഡാക്സ്കോവ്സ്കി മകൾ ജൂലിയ ഡാക്സ്കോവ്സ (5) എന്നിവരാണ് മരിച്ചത്. ജൂലിയയുടെ മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക നിഗമനം.
ഹീത്ത്ഫീൽഡ് ടെറസിലെ വീട്ടിൽ ആണ് ഇവരുടെ താമസം. പെൺകുട്ടിയുടെ അമ്മയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ജൂലിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റോഫ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post

