ഡബ്ലിൻ: ഓഗസ്റ്റ് മാസത്തിൽ അയർലൻഡ് സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഇക്കുറി 7,72800 വിദേശ വിനോദ സഞ്ചാരികളാണ് രാജ്യത്ത് എത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇക്കുറി 1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അഞ്ച് ശതമാനം കൂടുതലാണ്.
ഇത്തവണ ഓഗസ്റ്റിൽ അയർലൻഡിലേക്ക് ഏറ്റവും കൂടുതൽ എത്തിത് ബ്രിട്ടീഷ് വിനോദസഞ്ചാരികളാണ്. 36 ശതമാനമാണ് ഇത്. യൂറോപ്പിൽ നിന്നും 31 ശതമാനം പേരും വടക്കേ അമേരിക്കയിൽ നിന്നും 26 ശതമാനം പേരും അയർലൻഡിൽ എത്തിയിരുന്നു.
Discussion about this post

