ഡബ്ലിൻ: ഈറ്റിംഗ് ഡിസോഡർ പരിഹരിക്കുന്നതിനായുള്ള സേവനങ്ങൾക്കായി കാത്തിരിക്കുന്നത് 90 പേർ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സെപ്തംബർ 1 വരെ 88 പേരായിരുന്നു സേവനങ്ങൾക്കായി കാത്തിരുന്നതെന്നാണ് എച്ച്എസ്ഇയുടെ റിപ്പോർട്ട്. അതേസമയം ഈ വർഷം മാർച്ചുവരെ ഈറ്റിംഗ് ഡിസോർഡറുള്ള 92 പേരായിരുന്നു സേവനങ്ങൾക്കായി കാത്തിരുന്നത്.
എച്ച്എസ്ഇയുടെ കീഴിൽ ഇറ്റിംഗ് സിഡോർഡർ പരിഹരിക്കുന്നതിനായുള്ള 11 സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മൂന്ന് ടീമുകളെ കൂടി അധികമായി സജ്ജീകരിക്കാനാണ് തീരുമാനം.
Discussion about this post

