Author: sreejithakvijayan

ആൻഡ്രിം: വാഹനാപകടത്തെ തുടർന്ന് കൗണ്ടി ആൻഡ്രിമിലെ പ്രധാന റോഡുകളിൽ ഒന്നിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ക്രംലിനിലെ മോയ്‌റ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വാഹന യാത്രികർ മറ്റ് റൂട്ടുകൾ തിരഞ്ഞെടുത്തു. രാത്രിയോടെ ഗതാഗത പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: കോഴ്‌സ്‌വർക്ക് പൂർത്തീകരിക്കാൻ അനധികൃതമായി എഐ ഉപയോഗിച്ച് വിദ്യാർത്ഥികൾ. ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ 500 ലധികം വിദ്യാർത്ഥികളാണ് എഐ ഉപയോഗിച്ചിരിക്കുന്നത്. 2024-25 വർഷം കോഴ്‌സ്‌വർക്ക് പൂർത്തീകരിച്ചവർക്കിടയിലാണ് കണ്ടെത്തൽ. ദേശീയ മാധ്യമമായ ആർടിഇയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. യുസിഡി, യുസിസി, മെയ്നൂത്ത്, യുഎൽ എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ സർവകലാശാലകളിൽ പലതിലും വിദ്യാർത്ഥികൾ എഐ ഉപയോഗിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ 15 ലധികം ചൈൽഡ് കെയർ സ്ഥാപനങ്ങൾ ഇന്ന് അടച്ച് പൂട്ടും. തുസ്ലയുമായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നത്. 17 സ്ഥാപനങ്ങളാണ് ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. മൂന്ന് വർഷത്തേയ്ക്കാണ് തുസ്ലയുമായുള്ള രജിസ്‌ട്രേഷൻ. 2025 ഡിസംബർ 31 ന് ആയിരുന്നു രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തിയതി. എന്നാൽ 17 സ്ഥാപനങ്ങൾ ഇത് ചെയ്യാതിരിക്കുകയായിരുന്നു. അതേസമയം 3270 ചൈൽഡ് കെയർ ഫെസിലിറ്റികൾ രജിസ്‌ട്രേഷൻ പുതുക്കി.

Read More

മയോ: ചാരിറ്റിയ്ക്കായുള്ള ധനസമാഹരണത്തിനായി നഗ്നപാദനായി നടന്ന് യുവാവ്. 32 കാരനും മയോ സ്വദേശിയുമായ എമോൺ കീവേനിയാണ് മൈലുകളോളം ചെരിപ്പിടാതെ നടക്കുന്നത്. ഇസ്താംബൂളിൽ നിന്നും യുവാവ് തുടങ്ങിയ യാത്ര മയോയിലെ ജന്മദേശമായ ക്ലാരിമോറിസിലാണ് അവസാനിക്കുക. കഴിഞ്ഞ വർഷം മാർച്ച് 25 ന് ആയിരുന്നു അദ്ദേഹം യാത്ര ആരംഭിച്ചത്. യുവജന മാനസികാരോഗ്യ ചാരിറ്റി സംഘടനയായ ജിഗ്സയ്ക്കും , ഫ്രണ്ട്സ് ഓഫ് ദി എർത്തിനും വേണ്ടിയുള്ള ഫണ്ട് സമാഹരണം ആണ് ലക്ഷ്യം. അടുത്ത ആഴ്ചയോടെ യുവാവ് വെക്‌സ്‌ഫോർഡിൽ എത്തുമെന്നാണ് വിവരം.

Read More

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ പബ്ബിൽ തോക്കുമായി എത്തി പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. ഇന്നലെ ആയിരുന്നു സംഭവം. പബ്ബിലുണ്ടായിരുന്നവരുടെ സമയോജിതമായ ഇടപെടൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. ബാലിഫെർമോട്ടിലെ ദി 79 ഇന്നിൽ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചായിരുന്നു പ്രതി എത്തിയത്. പബ്ബിലേക്ക് കയറിയ ഇയാൾ തോക്ക് കാണിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ഇത് കണ്ട ചിലർ  ഇയാളെ കീഴ്‌പ്പെടുത്തി. ഇതിനിടെ പ്രതി  കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു.

Read More

ക്ലെയർ: ക്ലെയറിൽ സർഫിംഗിനിടെ അപകടം. പരിക്കേറ്റ യുവാവിനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഡൂൺബെഗിന് തെക്കായുള്ള ബല്ലാർഡ് ബേയിൽ സർഫിംഗിൽ ഏർപ്പെടുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. ശക്തമായ തിരയെ തുടർന്ന് യുവാവ് വെള്ളത്തിൽ അകപ്പെടുകയായിരുന്നു. തുടർന്ന് നീന്തി സമീപത്തെ പാറയിൽ അഭയം തേടി. അതുവഴി ബോട്ടിൽ പോയവർ പാറക്കെട്ടിൽ കിടക്കുന്ന യുവാവിനെ കാണുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് സ്ഥലത്ത് എത്തി. തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്നുള്ള യെല്ലോ വാണിംഗ് നിലവിൽ വന്നു. ആറ് കൗണ്ടികളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വടക്കൻ കൗണ്ടികളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതേ തുടർന്ന് ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിൽ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽ വന്നിട്ടുണ്ട്. ഇന്ന് രാത്രി 9 മണിവരെ ഇത് തുടരും.

Read More

കെറി: കൗണ്ടി കെറിയിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത് പോലീസ്. സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ലഹരിയ്‌ക്കൊപ്പം കത്തി, തോക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച നടത്തിയ പരിശോധനയിൽ ആയിരുന്നു ഇവ കണ്ടെടുത്തത്. 165,000 യൂറോ വിലമതിക്കുന്ന കഞ്ചാവ്, 1,300 യൂറോ എൽഎസ്ഡി, തോക്ക്, കത്തി എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 30 നും 40 നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാരും 30 വയസ്സുള്ള സ്ത്രീയും ആണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യും.

Read More

ഡബ്ലിൻ: അയർലൻഡിൽ ശക്തമായ കാറ്റിന് പുറമേ മഴയും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് ഉച്ച മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് നാളെ രാത്രി 9 മണി വരെ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വടക്കൻ മേഖലയിലാണ് ശക്തമായ മഴ ലഭിക്കുക. ഇതേ തുടർന്ന് ആറ് കൗണ്ടികളിലാണ് മുന്നറിയിപ്പ്. ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിൽ ആണ് മുന്നറിയിപ്പ് ഉള്ളത്. ശക്തമായ മഴയെ തുടർന്ന് ഇവിടെ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ടെന്നാണ് പ്രവചനം.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിന്റെ പുന:രുജ്ജീവനത്തിനായി വൻ തുക ചിലവിടാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. നഗരത്തെ വീണ്ടെടുക്കാൻ 3.8 മില്യൺ യൂറോ ചിലവഴിക്കാനാണ് കൗൺസിലിന്റെ തീരുമാനം. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഡബ്ലിൻ സിറ്റി സെന്ററിലുണ്ടായ കലാപം നഗരത്തിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണം ആയിരുന്നു. നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ടെന്റർ നൽകാനുള്ള തീരുമാനവും പ്രാദേശിക ഭരണകൂടം കൈക്കൊണ്ടിട്ടുണ്ട്. നാല് വർഷത്തേയ്ക്ക് ആണ് കരാർ. 2023 നവംബർ 23 ന് ആയിരുന്നു നഗരത്തെ ഞെട്ടിച്ച കലാപം ഉണ്ടായത്. അഞ്ച് വയസ്സുള്ള സ്‌കൂൾ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധം പിന്നീട് കലാപത്തിലേക്ക് വഴിമാറുകയായിരുന്നു.

Read More