ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഐഷാഡോ ബ്രാൻഡിനെതിരെ മുന്നറിയിപ്പ്. ഉത്പന്നത്തിന്റെ ഉപയോഗം ക്യാൻസറിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ കമ്മീഷന്റെ സേഫ്റ്റി ഗേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഉത്പന്നം വിപണിയിൽ നിന്നും തിരിച്ചുവിളിച്ചിട്ടുണ്ട്.
പ്രമുഖ ഐറിഷ് സ്കിൻ കെയർ ബ്രാൻഡ് ആയ സോസു (SOSU) വിന്റെ പീച്ച് ഡ്രീംസ് എന്ന പേരിൽ ലഭ്യമായ ഐഷാഡോയ്ക്കെതിരെയാണ് മുന്നറിയിപ്പ്. ഇതിൽ ആഴ്സെനിക് എന്ന മാരക രാസവസ്തുവിന്റെ സാന്നിദ്ധ്യം അളവിലും അധികമാണെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.
Discussion about this post

