ഡബ്ലിൻ: പ്രമുഖ ചൈനീസ് ഭക്ഷ്യവസ്തുവിനെതിരെ മുന്നറിയിപ്പുമായി അയർലൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ഛർദ്ദിയ്ക്കും വയറിളക്കത്തിനും കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജയന്റ് ട്രീ സാൾട്ടഡ് ബീൻ തൈര് ക്യൂബുകളാണ് തിരിച്ചുവിളിച്ചത്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ബാസിലസ് സെറിയസ് എന്നയിനം ബാക്ടീരിയകളുടെ സാന്നിദ്ധ്യം ആണ് കണ്ടെത്തിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ ഉത്പന്നം വിൽക്കരുതെന്ന് അയർലൻഡിലെ കടകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാസിലസ് സെറിയസ് എന്നത് ഭക്ഷ്യവിഷബാധയ്ക്കോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കോ കാരണമാകുന്ന ഒരു സൂക്ഷ്മ വിഷവസ്തു ഉൽപ്പാദിപ്പിക്കുന്ന ബാക്ടീരിയയാണ്.

