Author: sreejithakvijayan

വാട്ടർഫോർഡ്: വാട്ടർഫോർഡ് വിമാനത്താവളത്തിന്റെ വികസനത്തിനായി സുപ്രധാന വികസന പദ്ധതി. 30 മില്യൺ യൂറോ ചിലവാകുന്ന പദ്ധതിയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച അധികൃതർ വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ മുൻപാകെ സമർപ്പിക്കും. സ്വകാര്യപങ്കാളിത്തതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോസ്റ്റർ ഗ്രൂപ്പിന്റെ പിന്തുണ പദ്ധതിയ്ക്കുണ്ട്. വികസനം വഴി അന്താരാഷ്ട്ര വിമാനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് റൺവേയുടെ വീതികൂട്ടൽ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമാണ്. ഈ മാസം 17 ന് നടക്കുന്ന വാട്ടർഫോർഡ് കൗൺസിൽ പ്ലീനറി യോഗത്തിൽ പദ്ധതി ചർച്ച ചെയ്യും.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ വെടിവയ്പ്പ്. വ്യാഴാഴ്ച പുലർച്ചെ ഡൗൺപാട്രിക്കിലെ ലിസ്‌നമുവൽ ക്ലോസ് മേഖലയിൽ ആയിരുന്നു സംഭവം. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. രണ്ട് തവണയാണ് വീടിന് നേരെ വെടിയുതിർത്തത് എന്നാണ് മൊഴി. ആക്രമണത്തിൽ വീടിന്റെ ജനാല തകർന്നിട്ടുണ്ട്. ഭിത്തിയ്ക്കും നേരിയ കേടുപാടുകൾ ഉണ്ടായി. സംഭവ സമയം വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ പരിക്കേൽക്കാതെ  രക്ഷപ്പെട്ടത്.

Read More

ഡബ്ലിൻ: പലസ്തീന് സഹായവുമായി പോയ ഐറിഷ് പൗരന്മാരെ നാടുകടത്തുമെന്ന് ഇസ്രായേൽ. ഐറിഷ് പൗരന്മാർ നിലവിൽ ഇസ്രായേൽ നാവിക സേനയുടെ കസ്റ്റഡിയിലാണ് ഉള്ളത്. ഇസ്രായേൽ വിദേശകാര്യവകുപ്പാണ് പൗരന്മാരെ നാടുകടത്തുന്നതായുള്ള വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഫ്‌ളോട്ടിലയിൽ സഹായവുമായി പോയ ഐറിഷ് ആക്ടിവിസ്റ്റുകളെ ഇസ്രായേൽ നാവിക സേന പിടികൂടിയത്. 16 ഐറിഷ് പൗരന്മാരാണ് ഉള്ളത്. ഇവരെ തിരികെ യൂറോപ്പിലേക്ക് അയക്കുമെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: അടുത്ത സമ്മറിൽ അയർലൻഡിൽ പരിപാടികൾ പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കൻ റാപ്പർ പിറ്റ്ബുൾ. മൂന്ന് പരിപാടികളാണ് അടുത്ത സമ്മറിൽ പിറ്റ്ബുൾ അവതരിപ്പിക്കുന്നത്. ബെൽഫാസ്റ്റിൽ ഒന്നും ഡബ്ലിനിൽ രണ്ട് പരിപാടികളുമാണ് പിറ്റ്ബുൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ബെൽഫാസ്റ്റിലെ ബെൽസോണിക്കിൽ ജൂൺ 30 ന് ആണ് ആദ്യ പരിപാടി. ഇതിന് ശേഷം ജൂലൈ ഏഴിന് ഡബ്ലിനിലെ മാർലേയ് പാർക്കിൽ രണ്ടാമത്തെ പരിപാടി നടക്കും. ജൂലൈ 8 ന് ഡബ്ലിനിലെ തൊമോണ്ട് പാർക്കിൽ നടക്കുന്ന പരിപാടിയോടെ പിറ്റ്ബുളിന്റെ സമ്മറിലെ പരിപാടികൾ അവസാനിക്കും. ഈ മാസം 8 ന് ഉച്ചയ്ക്ക് 12 മണി മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 70.70 യൂറോ മുതൽ 300.40 യൂറോവരെയാണ് ടിക്കറ്റ് നിരക്ക്.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ പോലീസുകാർക്ക് നേരെ കാറോടിച്ച് കയറ്റി. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോലിസ്ലാൻഡ് മേഖലയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. പരിശോധനയ്ക്കിടെ നിയമലംഘനം നടത്തിയ വാഹനം പിടികൂടാൻ ശ്രമിക്കുകയായിരുന്നു പോലീസ്. എന്നാൽ വാഹനം നിർത്താതെ പോയി. ഈ വാഹാനം പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പ്രതികളുടെ ആക്രമണം ഉണ്ടായത്. പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.

Read More

ഡബ്ലിൻ: അയർലൻഡിലെ ഈ വർഷത്തെ ഏറ്റവും നനവും തണുപ്പുമുള്ള മാസമായി മാറി സെപ്തംബർ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം സെപ്തംബറിൽ തണുപ്പ് ശരാശരിയ്ക്ക് മുകളിൽ ആയിരുന്നു. 1940 ന് ശേഷം ഈ വർഷം സെപ്തംബർ 18 ന് ആണ്  ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 141 മില്ലീ ലിറ്റർ മഴയായിരുന്നു അന്നേദിവസം ലഭിച്ചത്. 1991-2020 കാലത്തെ ദീർഘകാല ശരാശരിയുടെ (LTA) 142 ശതമാനം ആണ് ഇത്. സെപ്തംബറിൽ ചൂടുള്ള ദിനങ്ങളിലൂടെയും അയർലൻഡ് കടന്നുപോയിരുന്നു. 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു താപനില ഉയർന്നത്. സെപ്തംബർ 9-ന് ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിലും ബുധനാഴ്ച (17 ) കാർലോയിലെ ഓക്ക് പാർക്കിലും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 20.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിൻ തുറമുഖവും ഡബ്ലിൻ ടണലും വീണ്ടും തുറന്നു. ഡബ്ലിൻ തുറമുഖത്തിലേക്കുള്ള പ്രവേശനം ഗാസ അനുകൂലികൾ തടഞ്ഞതിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ച നടത്തിയ പ്രതിഷേധത്തിൽ മേഖലവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നായിരുന്നു ടണൽ തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. ഇതിലൂടെ പതുക്കെ വാഹനങ്ങൾ നീങ്ങി. ദീർഘനേരത്തിന് ശേഷമാണ് ഗതാഗതം പൂർണസ്ഥിതിയിൽ ആയത്. ഗാസയിലേക്ക് പോയ ഫ്‌ളോട്ടിലയുടെ ഭാഗമായ 14 ഐറിഷ് ആക്ടിവിസ്റ്റുകളെ ഇസ്രായേൽ നാവിക സേന തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പലസ്തീൻ അനുകൂലികൾ സംഘടിച്ച് ഡബ്ലിൻ തുറമുഖ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ കൂടുതൽ ടേക്ക് ഓഫ്-ലാൻഡിംഗ് സ്‌ളോട്ടുകൾ കൂട്ടിച്ചേർക്കും. അടുത്ത സമ്മറിൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. 25 അധിക സ്‌ളോട്ടുകൾ ആയിരിക്കും വിമാനത്താവളത്തിൽ കൂട്ടിച്ചേർക്കപ്പെടുക. മാർച്ച് മുതൽ ഒക്ടോബർ വരെയായിരിക്കും അധിക സ്‌ളോട്ടുകൾ. സമ്മറിൽ യാത്രികരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. അടുത്ത സമ്മറിൽ 5000 ലധികം വിമാനങ്ങൾ ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും സർവ്വീസ് നടത്തുമെന്നാണ് കരുതുന്നത്. ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി എടുത്ത് കളയാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിനോട് അനുബന്ധിച്ചാണ് സ്‌ളോട്ടുകൾ കൂട്ടിച്ചേർക്കുന്നത്. അധിക സ്‌ളോട്ടുകൾ യാത്രികരുടെ എണ്ണം വർധിക്കാൻ കാരണമാകും.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ യുവാവിനെ മർദ്ദിച്ച ശേഷം നഗ്നനാക്കി വഴിയിൽ ഉപേക്ഷിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോൺമൈനിൽ രാത്രി 8 മണിയോടെയായിരുന്നു സംഭവം. 20 വയസ്സുള്ള യുവാവാണ് ആക്രമിക്കപ്പെട്ടത്. ക്രൂരമായി ആക്രമിച്ച ശേഷം അവശനായ യുവാവിനെ അക്രമികൾ ഡെറി അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. അതുവഴി പോയവരാണ് യുവാവിനെ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നിലവിൽ ലെറ്റർകെന്നി ആശുപത്രിയിലാണ് യുവാവ് ഉള്ളത്. യുവാവിന്റെ പരിക്കുകൾ സാരമുള്ളതല്ല.

Read More

ഡബ്ലിൻ: ആമി ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുന്നതിനാൽ അയർലൻഡിൽ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് അഞ്ച് കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് ഉച്ചയ്ക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ് രാത്രി 10 വരെ തുടരും. ഡൊണഗൽ, മയോ, ഗാൽവെ, സ്ലൈഗോ, ലെയ്ട്രിം എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഉള്ളത്. ഈ അഞ്ച് കൗണ്ടികളിലും അതിതീവ്രമായ കാറ്റാണ് പ്രവചിച്ചിരിക്കുന്നത്. മറ്റ് എല്ലാ കൗണ്ടികളിലും യെല്ലോ വാണിംഗ് ആണ്. കാറ്റിനെ തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി തടസ്സം നേരിടാം. മരങ്ങൾ കടപുഴകി വീഴുന്നതിനും വീടുകളുടെ സീലിംഗ് ഉൾപ്പെടെ പറന്ന് പോകുന്നതിനും സാധ്യതയുണ്ട്. യാത്രയ്ക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടാം.

Read More