ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിലെ മുന്നറിയിപ്പുകളിൽ മാറ്റം. ശക്തമായ കാറ്റിനെ തുടർന്ന് നേരത്തെ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയ അഞ്ച് കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തി. ഡൊണഗൽ, മയോ, ഗാൽവെ, സ്ലൈഗോ, ലെയ്ട്രിം എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തിയത്.
ആമി ചുഴലിക്കാറ്റ് തീരം തൊടുന്ന സാഹചര്യത്തിൽ കൗണ്ടികളിൽ കാറ്റ് അതിശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിലവിലെ വിലയിരുത്തൽ. അതിനാലാണ് ഓറഞ്ച് വാണിംഗ് ആക്കിയത്. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയാണ് വാണിംഗ് ഉണ്ടായിരിക്കുക. കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം, മരം പൊട്ടിവീഴാനുള്ള സാധ്യത, യാത്രാ തടസ്സം, എന്നിവ ഉണ്ടായേക്കാം.
Discussion about this post

