ഡബ്ലിൻ: അയർലൻഡ് മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കറിന് നേരെ ഭീഷണി. രണ്ടംഗ സംഘമാണ് അദ്ദേഹത്തിന് നേരെ ഭീഷണി മുഴക്കിയത്. ഡബ്ലിൻ നഗരത്തിൽവച്ചായിരുന്നു സംഭവം. ഇതിൽ പോലീസിൽ അദ്ദേഹം പരാതി നൽകി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം എന്നാണ് അദ്ദേഹം നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡബ്ലിനിലെ പാർണൽ സ്ട്രീറ്റിലൂടെ കടന്ന് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ രണ്ട് പേർ അദ്ദേഹത്തിന് നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വരദ്കർ തിരിച്ച് പ്രതികരിച്ചതോടെ വാക്ക് തർക്കം രൂക്ഷമായി. സംഭവത്തിന്റെ വീഡിയോകൾ വലതുപക്ഷ പ്രവർത്തകനായ പോൾ നോളൻ പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post

