ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസിൽവാർഡ് പാർക്കിൽ ആയിരുന്നു സംഭവം. പ്രദേശത്ത് പോലീസ് പരിശോധനകൾ തുടരുകയാണ്.
പ്രദേശവാസികളാണ് ഇത് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചത്. ഉടനെ പോലീസ് എത്തി പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. പരിശോധനകൾക്കും മറ്റ് നടപടിക്രമങ്ങൾക്കുമായി മേഖല അടച്ചു.
Discussion about this post

