Author: sreejithakvijayan

ഡബ്ലിൻ: തന്റെ നേതൃത്വം സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഫിയന്ന ഫെയിൽ നേതാവും പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ. തന്റെ സ്ഥാനം സുരക്ഷിതമാണെന്ന കാര്യത്തിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷാംഗ്ഹായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങളിലാണ് ഇപ്പോൾ തന്റെ ശ്രദ്ധ. പുതുവർഷം ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ. അയർലൻഡിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് തന്റെ പ്രവർത്തനങ്ങൾ. ഇവർക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളിലാണ് താനിപ്പോൾ ശ്രദ്ധ ചെലുത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലൻഡിലെ ഗാർഡ ഡെപ്യൂട്ടി കമ്മീഷണറുടെ ഒഴിവിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഈ വാരം ആദ്യം തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കുമെന്നാണ് ഗാർഡ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 1 മുതൽ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലെ ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലിയായിരുന്നു ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. അദ്ദേഹത്തിന് പ്രമോഷൻ ലഭിച്ചതോടെ ഈ സ്ഥാനത്ത് ആളില്ലാതായി. ഒക്ടോബറിൽ തന്നെ ഈ തസ്തികയിൽ നിയമനം നടക്കേണ്ടത് ആയിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് ഇത് വൈകി. പിന്നീട് പോൾ ക്ലിയറിയെ ആക്ടിംഗ് ഡെപ്യൂട്ടി കമ്മീഷണറായി നിയമിക്കുകയായിരുന്നു.

Read More

ഗാൽവെ: കൗണ്ടി ഗാൽവെയിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. 40 വയസ്സുള്ളയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം റഹൂൺ മേഖലയിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. ഗാൽവെ പോലീസിന്റെ ഡ്രഗ്‌സ് ഡിവിഷണൽ യൂണിറ്റ് വിഭാഗം ആണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കൊക്കെയ്‌നിന് 1 ലക്ഷം യൂറോ വിലവരുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: ഡണ്ണസ് സ്‌റ്റോഴ്‌സിന്റെ പ്രമുഖ ഭക്ഷ്യോത്പന്നം തിരിച്ച് വിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. ചേരുവകളുടെ കൃത്യമായ വിവരങ്ങൾ പാക്കറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഡണ്ണസ് സ്റ്റോഴ്സ് മൊറോക്കൻ സ്‌റ്റൈൽ ടോപ്പ്ഡ് ഹൂമസ് ആണ് തിരിച്ച് വിളിച്ചത്. ഈ ഉത്പന്നത്തിൽ പാലും മുട്ടയും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് തിരിച്ച് വിളിച്ച ഉത്പന്നത്തിന്റെ ബാച്ചുകളിൽ രേഖപ്പെടുത്തിയിട്ടില്ല. പാലിനോടും മുട്ടയോടും അലർജിയുള്ളവർ ഇത് കഴിച്ചാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. ഇതേ തുടർന്നാണ് തിരിച്ചുവിളിച്ചത്. 30/01/26 ആണ് ഈ തിരിച്ച് വിളിച്ച ഉത്പന്നത്തിന്റെ എക്‌സ്പയറി ഡേറ്റ്.

Read More

ഡബ്ലിൻ: ഇന്ന് മുതൽ പള്ളികളിൽ നിന്നും നേരിട്ട് വിശുദ്ധ കുർബ്ബാനയുടെ തത്സമയ സംപ്രേഷണം നടത്താൻ ആർടിഇ. നാവനിലെ സെന്റ് മേരീസ് പള്ളിയിൽ നടക്കുന്ന കുർബ്ബാനയുടെ തത്സമയ സംപ്രേഷണത്തിലൂടെ പുതിയ ഉദ്യമത്തിന് തുടക്കമിടും. സ്‌ക്രാച്ച് ഫിലിംസാണ് സംപ്രേഷണം നടത്തുക. കുർബാനയുടെ തത്സമയ സംപ്രേഷണത്തിനായി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി കരാറിൽ ഏർപ്പെട്ടത്. മൂന്ന് വർഷത്തേയ്ക്കാണ് കരാർ. കുർബാന തത്സമയം ചെയ്യാനുള്ള തീരുമാനത്തെ അയർലൻഡിലെ പുരോഹിതർ സ്വാഗതം ചെയ്തു.

Read More

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിലെ കാസിൽറിയ ജയിലിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഡ്രോണുകൾ വഴി മയക്കുമരുന്ന് എത്തിയ പശ്ചാത്തലത്തിലാണ് നടപടി. 23 മണിക്കൂർ നേരത്തേയ്ക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ജയിലിലേക്ക് ലഹരി എത്തിയത്. ജയിലിലേക്ക് രഹസ്യമായെത്തിയ ഡ്രോൺ മയക്കുമരുന്ന് പൊതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അടുത്ത ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. യാത്രാ വേളയിൽ കാറ്റ് തടസ്സം സൃഷ്ടിച്ചേക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇന്ന് 11 കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. അതിശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റാണ് ഇന്ന് അനുഭവപ്പെടുക. കാറ്റിനെ തുടർന്ന് മരങ്ങൾ ഉൾപ്പെടെ കടപുഴകി വീഴാൻ സാധ്യതയുണ്ട്. മരച്ചില്ലകൾ പൊട്ടി വീഴാനും ഇടയുണ്ട്. ഇത് വാഹനയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു.

Read More

ഡബ്ലിൻ: ലിയോ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി യൂറോപ്യൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിറ്റിയുടെ (ഇഇഎസ്സി) പ്രസിഡന്റായ സീമസ് ബൊളണ്ട്. ഇന്നലെ രാവിലെ വത്തിക്കാനിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം മാർപ്പാപ്പയെ കണ്ടത്. ദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹവുമായി ചർച്ച നടത്തിയെന്ന് ബോളണ്ടുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ജനാധിപത്യ സംരക്ഷണവും ചർച്ചാ വിഷയമായി. യൂറോപ്യൻ യൂണിയൻ ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണെന്ന് ബോളണ്ട് പറഞ്ഞു. എന്നാൽ 21 ശതമാനം ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യത്തിൽ കഴിയുകയാണ്. ഇതിൽ യൂറോപ്യൻ യൂണിയൻ നല്ലത് പോലെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബോളണ്ട് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സാഹിത്യകാരനുമായ രാജു കുന്നക്കാട്ടിന്റെ മാതാവ് അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് മാതാവ് അന്നമ്മ മാത്യു കുന്നക്കാട്ട് അന്തരിച്ചത്. ലൂക്കനിലെ ഏലിയാമ്മ ജോസഫ് മകളാണ്. സംസ്‌കാരം ആനിക്കാട് ഫൊറോനാ പള്ളിയിൽ. ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ് രാജു കുന്നക്കാട്ട്. കേരളാ പ്രവാസി കോൺഗ്രസിന്റെയും വേൾഡ് മലയാളി കൗൺസിലിന്റെും ഭാരവാഹിത്വം അദ്ദേഹത്തിനുണ്ട്.

Read More

ഡബ്ലിൻ: വാട്‌സ് ആപ്പിലൂടെയുള്ള പുതിയ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി പോലീസ്. വാട്‌സ് ആപ്പിൽ നിങ്ങളുടെ കുട്ടികളുടേത് എന്ന പേരിൽ ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്ന് പോലീസ് നിർദ്ദേശിച്ചു. പണവും വ്യക്തിവിവരങ്ങളും തട്ടിയെടുക്കുകയാണ് തട്ടിപ്പ് സംഘത്തിന്റെ ലക്ഷ്യം. കിൽക്കെന്നിയിലെ ഉദ്യോഗസ്ഥന് കുട്ടിയുടെ പേരിൽ സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തന്റെ കുട്ടി പുതിയ ഫോൺ വാങ്ങിയിട്ടുണ്ടെന്നും ഈ നമ്പർ വാട്‌സ് ആപ്പിൽ ചേർക്കണം എന്നും സന്ദേശം അയക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു സന്ദേശം. ഇത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥൻ ഉടനെ പോലീസിനെ സമീപിക്കുകയായിരുന്നു.

Read More