ക്ലെയർ: കൗണ്ടി ക്ലെയറിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ മുൻ അദ്ധ്യപകന് തടവ്. 16 മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 2021 ഒക്ടോബർ 21 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
എന്നിസിലെ ലഹിഞ്ചിലെ ലിസ്കോണർ റോഡിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം. 35 കാരനായ ടോണി ഗ്രീൻ ആണ് കേസിലെ പ്രതി. ടോണി മദ്യലഹരിയിൽ അമിത വേഗതയിൽ ഓടിച്ച വാഹനം മറ്റൊരു യുവതിയുടെ കാറിൽ ഇടിയ്ക്കുകയായിരുന്നു.
എന്നാൽ ഇവിടെ നിന്നും കടന്നുകളഞ്ഞ ടോണി പിന്നീട് അപകടത്തിൽ നിന്നും രക്ഷപ്പെടാൻ തന്റെ വാഹനം കളവ് പോയെന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സത്യാവസ്ത കണ്ടെത്തി. ഇതോടെ ടോണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

