ഡബ്ലിൻ: വനിതാ ക്രിക്കറ്റ് ടീമിന് രൂപം നൽകാനൊരുങ്ങി ഫിൻഗൽസ് ക്രിക്കറ്റ് ക്ലബ്ബ്. അടുത്ത സീസണിലേക്ക് ടീമിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് ക്രിക്കറ്റ് ക്ലബ്ബുമായി ബന്ധപ്പെടാം. ആളുകൾക്കിടയിൽ ക്രിക്കറ്റിന്റെ പ്രധാന്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വനിതാ ടീം കൂടി രൂപീകരിക്കാൻ ക്ലബ്ബ് തീരുമാനിച്ചത്.
മുൻ പരിചയം ഇല്ലാത്തവർക്കും ടീമിന്റെ ഭാഗമാകാം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആണ് ടീമിൽ ചേരാനുള്ള അവസരം ഉള്ളത്. പരിശീലനവും ഫണ്ടിംഗും ക്ലബ്ബ് നൽകും. താത്പര്യമുള്ളവർക്ക് 087 754 9269, 087 247 1142 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാം. അപേക്ഷ ഇ-മെയിൽ ആയും അയക്കാം. അയക്കേണ്ട വിലാസം finglascricketclub@gmail.com.
Discussion about this post

