കോർക്ക്: കൗണ്ടി കോർക്കിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ജോയ്സ് വിലങ്ങുപാറ(34) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.
യോൾ ബാലിനയിലാണ് ജോയ്സ് താമസിക്കുന്നത്. ഏറെ വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ ജോയ്സിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കോൺന റോഡിന് സമീപമുള്ള ബ്രൈഡ് നദിയിൽ കാറ് കണ്ടത്.
മിഡിൽടണിനടുത്തുള്ള ബാലൻകൂറിംഗ് നഴ്സിംഗ് കെയർ ഹോമിലെ ജീവനക്കാരനാണ് ജോയ്സ്. ജോലി കഴിഞ്ഞ് മടങ്ങും വഴി കാർ തെന്നി അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

