Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിലെ നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ വീണ്ടും കുറഞ്ഞു. എഐബിയുടെ ഏറ്റവും പുതിയ പർച്ചേസിംഗ് മാനേജ്‌മെന്റ് സൂചികയിലാണ് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ എട്ടാം മാസമാണ് നിർമ്മാണ പ്രവർത്തനങ്ങൾ കുറയുന്നത്. റെസിഡെൻഷ്യൽ, കൊമേഴ്ഷ്യൽ, സിവിൽ എൻജിനീയറിംഗ് തുടങ്ങിയ മൂന്ന് മേഖലയിലാണ് നിരീക്ഷണം നടത്തിയിരിക്കുന്നത്. റെസിഡെൻഷ്യൽ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ മാത്രമാണ് ആശ്വാസത്തിന് വകയുള്ളത്. ഏഴ് മാസത്തിനിടെ ഈ മേഖലയിലെ ഇടിവ് അൽപ്പം മന്ദഗതിയിൽ ആയിരുന്നു.

Read More

ഡബ്ലിൻ: മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2026 (UTSAV 2026) ജൂലൈയിൽ. പോർട്‌ളീഷിൽ ജൂലൈ 4 നാണ് പരിപാടി. പ്രമുഖ മലയാള നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആണ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്. പോർട്‌ളീഷ് ഇന്ത്യൻ കമ്യൂണിറ്റിയാണ് ഉത്സവ് 2026 സംഘടിപ്പിക്കുന്നത്. രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടി രാത്രി 9 നാകും പര്യവസാനിക്കുക.  കഴിഞ്ഞ വർഷം സംഘടിപ്പിച്ച പരിപാടി വലിയ വിജയം നേടിയിരുന്നു. ഇക്കുറി മാസ്മരികമായ കലാ-കായിക പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങൾക്ക് രുചിപകരാൻ ഇന്ത്യൻ ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഈ മാസത്തെ മലയാളം കുർബാന (റോമൻ) 18 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ആണ് കുർബാന നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിയോടെ കുർബാനയ്ക്ക് തുടക്കമാകും. കുർബാനയിൽ പങ്കെടുക്കാൻ ബന്ധപ്പെട്ടവർ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു.

Read More

ഡബ്ലിൻ: ഷീല പാലസ് മാമാങ്കം സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൽ ഉപ്പുകണ്ടം ബ്രദേഷ്‌സ് ജേതാക്കാൾ. ബാംബൂ ബോയ്‌സിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഉപ്പുകണ്ടം ബ്രദേഴ്‌സ് കന്നിക്കിരീടം ചൂടിയത്. അതേസമയം കഴിഞ്ഞ രണ്ട് മസമായി തുടർന്ന ക്രിക്കറ്റ് മാമാങ്കം ആണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. എട്ടോളം ടീമുകൾ ആയിരുന്നു ആവേശം നിറഞ്ഞ പോരാട്ടത്തിന്റെ ഭാഗമായത്. സിനിമയിൽ നിന്നാണ് മുഴുവൻ ടീമുകളും പേരുകൾ സ്വീകരിച്ചത്. കൗരവർ, മഞ്ഞുമ്മൽ ബോയ്‌സ്, ആലഞ്ചേരി തമ്പ്രാക്കൾ, തൊമ്മനും മക്കളും, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ബാംബൂ ബോയ്‌സ്, റൈഫിൾ ക്ലബ്ബ്, കണ്ണൂർ സ്‌ക്വാഡ് എന്നിങ്ങനെയാണ് ടീമുകളുടെ പേര്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. 32 വയസ്സുകാരനായ മൈക്കൽ മലോണിയെ ആണ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ വെർച്വലായി ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കാസിൽറിയ ജയിലിൽ ആണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്. നാലാഴ്ചത്തേയ്ക്ക് ആണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഫെബ്രുവരി 9 ന് കേസ് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ അഞ്ചിനാണ് 66 വയസ്സുള്ള സ്റ്റീഫൻ മക്കാഹില്ലിനെ പ്രതി കൊലപ്പെടുത്തിയത്.

Read More

കോർക്ക്: കോർക്ക് നഗരത്തിൽ പുതിയ 800 വീടുകൾ ഒരുങ്ങുന്നു. രണ്ട് ഭവന പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ 800 വീടുകൾ നിർമ്മിക്കുന്നത്. കിൻസലെ റോഡിലും ആൽബർട്ട് ക്വായിലും ആണ് വീടുകൾ നിർമ്മിക്കുക. നഗരത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ ഭവന പദ്ധതി നടപ്പിലാകുന്നത്. കിൻസലെ റോഡിൽ 606 വീടുകൾ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ആൽബർട്ട് ക്വായിൽ 217 വീടുകളാണ് നിർമ്മിക്കുന്നത്. സ്റ്റുഡിയോ അപ്പാർട്ട് മെന്റുകൾ, വൺ, ടു, ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ എന്നിവയാണ് നിർമ്മിക്കുന്നത്.

Read More

കെറി: കൗണ്ടി കെറിയിൽ ലഹരി ശേഖരം പിടിച്ചെടുത്ത കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. 30 ഉം 40 ഉം വയസ്സുള്ള പുരുഷന്മാരാണ് സംഭവത്തിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇവരുടെ പക്കൽ നിന്നും ലഹരി വസ്തുക്കൾ, കത്തി, തോക്ക് എന്നിവ പിടിച്ചെടുത്തത്. കില്ലാർണി ജില്ലാ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി. 165,000 യൂറോ വിലവരുന്ന കഞ്ചാവ്, 1,300 എൽഎസ്ഡി എന്നിവയാണ് പിടിച്ചെടുത്തത്. കെറി ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.

Read More

കെറി: കൗണ്ടി കെറിയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് സിംബാബ്‌വെ സ്വദേശി. 45 വയസ്സുള്ള മ്ലാംഗുലി ബ്രയാൻ മോയോ ആണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ഡ്രോമഡീസിർട്ടിന് സമീപമുള്ള എൻ 22 ൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ബ്രയാന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.

Read More

ഡബ്ലിൻ: ചൈനയിലേക്കുള്ള ഐറിഷ് ബീഫ് കയറ്റുമതി പുന:രാരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ ഇത് പ്രധാനവും നിർണായകവും ആണെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്റുമായുള്ള മീഹോൾ മാർട്ടിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഐറിഷ് ബീഫിനായി ചൈന വിപണി തുറന്നത്. ഐറിഷ് ബീഫിനായി ചൈനീസ് വിപണി വീണ്ടും തുറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ ഏറെ പ്രധാനപ്പെട്ടതും നിർണായകവും ആണ്. നമ്മുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ‘ദൃഢത’ യിലുള്ള ആത്മവിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മീഹോൾ മാർട്ടിൻ പറഞ്ഞു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇ- സ്‌കൂട്ടർ യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയേക്കും. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. കഴിഞ്ഞ വർഷം നിരവധി ഇ-സ്‌കൂട്ടർ അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മൂന്ന് പേർക്ക് ജീവൻ നഷ്ടമാകുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മീഹോൾ മാർട്ടിനും റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇ-സ്‌കൂട്ടറുകളുടെ വേഗത, പ്രായപൂർത്തിയാകാത്തവരുടെ ഉപയോഗം എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. അടുത്ത ദിവസം തന്നെ ഇക്കാര്യം ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാനുമായി ചർച്ച ചെയ്യുമെന്നുമെന്നാണ് റിപ്പോർട്ടുകൾ.

Read More