ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോയ ഫ്ളോട്ടില ( കപ്പൽ വ്യൂഹം ) ഇസ്രായേൽ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേൽ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ മുന്നോട്ട് പോകുകയായിരുന്നു ഫ്ളോട്ടില്ല. എന്നാൽ ഇത് ഇസ്രായേൽ നാവിക സേനാംഗങ്ങൾ ഒരു കാരണവും ഇല്ലാതെ തടഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി മാനുഷിക സഹായങ്ങളുമായി പോകുകയായിരുന്നു ഫ്ളോട്ടില. ഇത് തടഞ്ഞത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
43 ബോട്ടുകളാണ് ഗാസയെ ലക്ഷ്യമിട്ട് സഞ്ചരിച്ചിരുന്നത്. ഇതിൽ 500 ഓളം പലസ്തീൻ അനുകൂല പ്രവർത്തകരും ഉണ്ടായിരുന്നു.

