- ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില് മാറ്റങ്ങള് വരുത്തണം ; ഐറിഷ് നഴ്സസ് ആന്ഡ് മിഡൈ്വഫ്സ് ഓര്ഗനൈസേഷന്
- സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു ; രണ്ട് പേർ അറസ്റ്റിൽ
- അയൽക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പ്രവർത്തിപ്പിച്ചു ; വിൻഡ് ഫാം ഓപ്പറേറ്റർക്ക് പിഴ ശിക്ഷ നൽകിയ ഉത്തരവിനെതിരെ അപ്പീൽ
- കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണ് , ഇത് എങ്ങനെ സംഭവിച്ചുവെന്ന് ലോകം തന്നെ ആശ്ചര്യപ്പെടുന്നു ; പിണറായി വിജയൻ
- ഇറാൻ മിസൈൽ അക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്
- എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വാർത്താക്കുറിപ്പ്: കണ്ണൂർ പിആർഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ
- ഇറാനിലെ ബുഷെർ ആണവ നിലയത്തിന് നേരെ ഇസ്രായേൽ ആക്രമണം ; ആണവ ചോർച്ചയില്ലെന്ന് ഐഎഇഎ
- ലൈംഗിക പീഡനക്കേസിലെ പ്രതി , പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിന്റെ തൊഴിൽ വിപണിയെ പുനർരൂപകൽപ്പന ചെയ്ത് എഐ. സാങ്കേതിക വിദ്യയുടെ ആവിർഭാവം ബിരുദധാരികളായ തൊഴിലാളികളെ നിയമിക്കുന്നത് കുറച്ചിട്ടുണ്ടാണ് റിക്രൂട്ട്‌മെന്റ് കൺസൾട്ടൻസിയായ മോർഗൻ മക്കിൻലിയുടെ പഠനത്തിലെ കണ്ടത്തൽ. അതേസമയം വിവിധ മേഖലകളിൽ വിദഗ്ധരുടെ ആവശ്യം വർധിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ ജോലി ഒഴിവുകൾ 11.9 ശതമാനം കുറഞ്ഞു. 2024 ലെ നാലാം പാദത്തെക്കാൾ 1.9 ശതമാനം കുറവാണ് ഇത്. എന്നാൽ 2025 അവസാനം ആയപ്പോഴേയ്ക്കും രജിസ്‌ട്രേഷനുകൾ വർധിച്ചുവെന്നും മോർഗൻ മക്കിൻലി വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിന്റെ സംരംഭക മേഖലയിലെ കരുത്തുറ്റ വർഷമായി 2025. സ്റ്റാർട്ടപ്പുകളുടെ വർഷമായിരുന്നു 2025 എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായിട്ടാണ് മേഖല ഇത്രയും കരുത്തുകാട്ടുന്നത്. ബിസിനസ് ഇന്റലിജൻസ് പ്രൊവൈഡറായ CRIFVision-Net പ്രകാരം, കഴിഞ്ഞ വർഷം 26,500 സ്റ്റാർട്ടപ്പുകൾ രൂപീകരിച്ചു. 2024 മായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ 38 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഐടി മേഖലയിൽ 29 ശതമാനവും നിർമ്മാണ രംഗത്ത് 18 ശതമാനവും ആയിരുന്നു വളർച്ച.
ലിമെറിക്ക്: ലിമെറിക്കിൽ വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. 60 വയസ്സുള്ള മാർഗരറ്റ് നെവില്ലെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ മാർഗരറ്റിന് ജീവൻ നഷ്ടമായത്. രണ്ട് മക്കളാണ് മാർഗറ്റിന് ഉള്ളത്. ഡൺസ് സ്റ്റോഴ്‌സിലെ മുൻ ജീവനക്കാരി ആയിരുന്നു. മാർഗരറ്റിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു മാർഗരറ്റിന്റെ വീടിന് തീപിടിച്ചത്. സംഭവ സമയം മാർഗരറ്റ് മാത്രം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
ഡൊണഗൽ: മഴ റഡാറുകൾ സ്ഥാപിക്കാൻ മെറ്റ് ഐറാന് അനുമതി. കിൽക്കെന്നി, ഡൊണഗൽ എന്നീ കൗണ്ടികളിലാണ് റഡാറുകൾ സ്ഥാപിക്കുന്നത്. രണ്ടിടങ്ങളിലും മഴ റഡാറുകൾ സ്ഥാപിക്കാൻ കൗണ്ടി കൗൺസിലുകൾ അനുമതി നൽകി. കിൽക്കെന്നിയിലെ ബ്രൗൺ മൗണ്ടെയിനിലാണ് റഡാറിന്റെ നിർമ്മാണ പ്രവർത്തനം നടക്കുക. സ്റ്റീൽ റഡാറിനൊപ്പം നിരീക്ഷണ സംവിധാനങ്ങൾ സജ്ജീകരിച്ച മുറിയും ഉണ്ടാകും. ഡൊണഗലിലെ ലഫാദിലാണ് റഡാർ നിർമ്മിക്കുന്നത്. 30 മീറ്റർ ഉയരത്തിലുള്ള റഡാർ കാടിന് സമീപം ആണ് സ്ഥാപിക്കുക. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് റഡാറുകൾക്കായി അപേക്ഷകൾ നൽകിയത്. ക്രിസ്തുമസിന് മുൻപ് രണ്ട് കൗണ്ടി കൗൺസിലുകളും അനുമതി നൽകുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ടെന്റിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോലീസ്. പ്രാഥമിക പരിശോധനയിലെ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു 40 വയസ്സോളം പ്രായം തോന്നിക്കുന്ന നതാഷ സ്മിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നതാഷയ്ക്ക് രണ്ട് ആൺ മക്കളാണ് ഉള്ളത്. കുട്ടികൾക്ക് സഹായം എന്ന തരത്തിൽ ധനസമാഹരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നിലവിൽ നതാഷയുടെ മൃതദേഹം സെന്റ് ജെയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കൂ.
ഡബ്ലിൻ: ഡൺ ലാവോഹെയറിൽ ജെറ്റ് സ്‌കീ അപകടത്തെ തുടർന്ന് കടലിൽ അകപ്പെട്ടവരെ രക്ഷിച്ചു. മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ കോസ്റ്റ് ഗാർഡും ലൈഫ് ബോട്ട് ജീവനക്കാരും ചേർന്നാണ് രക്ഷിച്ചത്. പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കിഴക്കൻ പിയറിൽവച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവം കണ്ടവരാണ് അപകടവിവരം മറൈൻ റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിൽ വിളിച്ച് അറിയിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ഡബ്ലിൻ: ഐറിഷ് പൗരൻ റഷ്യയിൽ തടവിലെന്ന് റിപ്പോർട്ട്. ഫോണിൽ റഷ്യൻ വിരുദ്ധ സന്ദേശം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് റഷ്യ തടവിലാക്കിയത് എന്നാണ് വിവരം. ഉക്രേനിയൻ സ്വദേശിനിയായ അദ്ദേഹത്തിന്റെ ഭാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭർത്താവിനെ പുറത്തിറക്കാൻ ഐറിഷ് അധികൃതർ ഇടപെടണമെന്നും ഭാര്യ ഡാരിയ പെട്രെങ്കോ ആവശ്യപ്പെട്ടു. 49 കാരനായ ദിമിത്രി സിംബേവാണ് തടവിൽ കഴിയുന്നത്. ഓഗസ്റ്റിലാണ് ദിമിത്രിയെ റഷ്യൻ അധികൃതർ തടവിലാക്കിയത് എന്നാണ് ഡാരിയ പറയുന്നത്.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവതിയെ ടെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്ലോണ്ടാൽക്കൻ സ്വദേശിനിയായ നതാഷ സ്മിത്ത് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. പിയേഴ്‌സ് സ്ട്രീറ്റിൽ ആയിരുന്നു ഇവരുടെ ടെന്റ്. ഉച്ചയ്ക്ക്‌ല 12.30 ഓടെയാണ് ഇവർ മരിച്ചതായി പുറത്തറിയുന്നത്. 30 വയസ്സാണ് നതാഷയുടെ പ്രായം. രണ്ട് ആൺ മക്കൾ ഇവർക്കുണ്ട്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. മൃതദേഹം സെന്റ് ജെയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: ഡബ്ലിനിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ന്യൂകോമെൻ ബ്രിഡ്ജിലെ റോയൽ കനാൽ മേഖലയിൽ നിന്നാണ് അജ്ഞാതവസ്തു കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ ഡിഫൻസ് ഫോഴ്‌സ് എക്‌സ്‌പ്ലൊസീവ് ഓർഡനൻസ് ഡിസ്‌പോസൽ ടീം സ്ഥലത്ത് എത്തി പരിശോധന നടത്തി. സാധനം സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.
ഡെറി: കൗണ്ടി ഡെറിയിൽ കൗമാരക്കാരന് മർദ്ദനമേറ്റു. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ബുച്ചർ സ്ട്രീറ്റ് പ്രദേശത്ത് ആയിരുന്നു ആക്രമണം ഉണ്ടായത്. രണ്ട് കൗമാരക്കാർ തമ്മിൽ സംഘർഷം ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. അപ്പോഴാണ് കൗമാരക്കാരനെ അവശനിലയിൽ കണ്ടത്. തുടർന്ന് പോലീസ് കൗമാരക്കാരനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയ്ക്കാണ് കൗമാരക്കാരന് പരിക്കേറ്റത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
