ഡബ്ലിൻ: ഡബ്ലിനിലെ ഹോട്ടൽ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് പ്ലാനിംഗ് അതോറിറ്റി. എമോൺ വാട്ടേഴ്സിന്റെ സ്റെറ്റിയൂ ഹോട്ടൽ ഗ്രൂപ്പ് നൽകിയ അപേക്ഷയാണ് തള്ളിയത്. ഡബ്ലിൻ 2 ലെ ബാഗ്ഗട്ട് സ്ട്രീറ്റ് ലോവറിലാണ് പുതിയ പദ്ധതി ഉദ്ദേശിച്ചിരുന്നത്.
113 ബെഡ്റൂമുകളുള്ള ഹോട്ടലാണ് പ്രദേശത്ത് ഗ്രൂപ്പ് നിർമ്മിക്കുന്നത്. ഇതിനായുള്ള അനുമതി ആവശ്യപ്പെട്ട് ആദ്യം പ്ലാനിംഗ് കമ്മീഷൻ മുൻപാകെ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് തള്ളുകയായിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് ആഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. പിന്നീട് ഡബ്ലിൻ സിറ്റി കൗൺസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽഗ്രൂപ്പ് പ്ലാനിംഗ് അതോറിറ്റിയ്ക്ക് അപേക്ഷ നൽകിയത്.
Discussion about this post

