കെറി: കൗണ്ടി കെറിയിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട് 14 കുടുംബങ്ങൾ. സൈപ്പസ് ആസ്ഥാനമായുള്ള സെറിക്കോയുടെ ലോറെറ്റോ കോൺവെന്റ്സ് എസ്റ്റേറ്റിലെ വീടുകളിൽ താമസിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്. കില്ലാർണിയിലെ 14 വീടുകളാണ് ഇവരുടെ ഉടമസ്ഥതയിൽ ഉള്ളത്.
14 കുടുംബങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത വർഷം ജൂലൈയ്ക്ക് മുൻപായി വീടുകൾ ഒഴിയണം എന്നാണ് ഇവർക്കുള്ള നിർദ്ദേശം. കമ്പനിയുടെ ഡബ്ലിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമായ ഹോം ക്ലബ്ബ് ആണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആകെ 25 മുതിർന്നവരും 15 കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ നിന്നും ഇറങ്ങേണ്ടിവന്നാൽ എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമത്തിലായിരിക്കുകയാണ് ഇവർ.
Discussion about this post

