ഒമാഗ്: കൗണ്ടി ഒമാഗിൽ യുവാവിന് മർദ്ദനം. ഗുരുതരമായി പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒമാഗ് ടൗൺ സെന്ററിൽ ആയിരുന്നു സംഭവം. ഞായറാഴ്ച രാവിലെ മെയിൻ സ്ട്രീറ്റ് ടൗണിൽ വച്ചായിരുന്നു യുവാവിന് മർദ്ദനമേറ്റത്. ആക്രമണത്തിൽ യുവാവിന് മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ 18 കാരൻ അറസ്റ്റിലായതായിട്ടാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Discussion about this post

