ലിമെറിക്ക്: ലിമെറിക്കിലെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ മൂന്നിന് ആയിരുന്നു സംഭവം.
ലിമെറിക്ക് സിറ്റിയിലെ ഒ കോനൽ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽവച്ചാണ് യുവാവിന് മർദ്ദനമേറ്റത്. 30 വയസ്സുകാരൻ ആയിരുന്നു ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ അദ്ദേഹത്തെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. 30 കാരൻ അപകടനില തരണം ചെയ്തിട്ടുണ്ട്.
Discussion about this post

