ഡബ്ലിൻ: ഡബ്ലിനിൽ പുതിയ ഗാർഹിക പീഡന അഭയകേന്ദ്രം തുറക്കുന്നു. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് തണലൊരുക്കുകയാണ് പുതിയ അഭയകേന്ദ്രത്തിന്റെ ലക്ഷ്യം. ചാരിറ്റിയായ സോനാസാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ.
ഗാർഹിക പീഡനത്തിന് ഇരയാകുന്ന 36 കുടുംബങ്ങൾക്ക് പ്രതിവർഷം അഭയകേന്ദ്രം വഴി പിന്തുണ നൽകും. അന്തേവാസികളെ പരിചരിക്കുന്നതിനായി 14 ജീവനക്കാരെയാണ് ഇവിടെ നിയമിക്കുന്നത്. ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കും സഹായം നൽകുന്നതിനായി പ്രത്യേകം പ്രത്യേകം ആളുകൾ ഉണ്ടാകും. സെപ്തംബറിൽ ഓൾവേയ്സ് ഹിയർ എന്ന പേരിൽ ചാരിറ്റി ഒരു ക്യാമ്പെയ്ൻ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിനിൽ അഭയകേന്ദ്രം ഒരുക്കുന്നത്. കുവാനാണ് അഭയകേന്ദ്രത്തിനുളള സാമ്പത്തിക പിന്തുണ നൽകുന്നത്.
Discussion about this post

