ഡബ്ലിൻ: അയർലൻഡിൽ റീട്ടെയിൽ, ബാർ ജീവനക്കാർ വ്യാപകമായി വാക്കാലുള്ള അധിക്ഷേപങ്ങൾക്ക് ഇരയാകുന്നതായി കണ്ടെത്തൽ. മാൻഡേറ്റ് ട്രേഡ് യൂണിയൻ അംഗങ്ങളിൽ നടത്തിയ സർവ്വേയിലാണ് നിർണായക കണ്ടെത്തൽ. വാക്കാലുള്ള അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുള്ളതായി സർവ്വേയിൽ പങ്കെടുത്ത 66 ശതമാനം പേരും വെളിപ്പെടുത്തി.
1200 പേരിൽ ആയിരുന്നു സർവ്വേ. ഇതിൽ മൂന്നിൽ രണ്ട് ഭാഗം ആളുകളും ജോലിയ്ക്കിടെ മറ്റുള്ളവരുടെ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി. നാലിൽ ഒന്ന് പേർ ശാരീരത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഭീഷണി നേരിട്ടതായി വെളിപ്പെടുത്തി. ജോലിയ്ക്കിടെ മർദ്ദനം നേരിടേണ്ടിവന്നതായി 11 ശതമാനം പേർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post

