ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും ചോദിക്കുന്ന വില ( ആസ്കിംഗ് പ്രൈസ്) യുടെ വളർച്ചയുടെ വേഗത കുറയുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം മൂന്നാം പാദത്തിൽ ദേശീയ തലത്തിൽ വീടുകളുടെ ചോദിക്കുന്ന വില 5.7 ശതമാനം ആയി വർധിച്ചു. ഡബ്ലിനിൽ 4.8 ശതമാനത്തിന്റെയും ഡബ്ലിന് പുറത്ത് 6.2 ശതമാനത്തിന്റെയും വളർച്ചയാണ് ഈ വർഷം മൂന്നാം പാദത്തിൽ ചോദിക്കുന്ന വിലയിൽ ഉണ്ടായിട്ടുള്ളത്.
ബാങ്ക് ഓഫ് അയർലൻഡിന്റെ മൈ ഹോം വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഈ വർഷം മൂന്നാം പാദത്തിൽ വീടിന്റെ ശരാശരി ചോദിക്കുന്ന വില എന്നത് 3,85,000 യൂറോ ആണ്. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 0.4 ശതമാനം കുറവാണ്. 2025ൽ വിറ്റഴിക്കപ്പെട്ട ശരാശരി റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ വില 426,000 യൂറോ ആയിരുന്നു, ഇത് ശരാശരി വരുമാനമായ 53,000 യൂറോയുടെ ഇരട്ടിയാണെന്നും മൈ ഹോമിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

