ഡബ്ലിൻ: ക്രിസ്തുമസ് എന്നാൽ ഐറിഷ് ജനതയ്ക്ക് സൽക്കാരത്തിന്റെ ദിനം കൂടിയാണ്. വിവിധ വിഭവങ്ങൾ തയ്യാറാക്കി ഇവർ തങ്ങളുടെ പ്രിയപ്പെട്ടവരുമായി അത് പങ്കുവയ്ക്കും. ഇറച്ചി തന്നെയാണ് ക്രിസ്തുമസ് ദിനത്തിലെ താരം. വിഭവ സമൃദ്ധമായ അത്താഴ വിരുന്ന് ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
ഒന്നിലധികം വിഭവങ്ങൾ അത്താഴത്തിന് ഉണ്ടാകും. ഒപ്പം വൈനോ അല്ലെങ്കിൽ മദ്യമോ കഴിക്കാറുണ്ട്. ടർക്കി കൊണ്ടുള്ള വിഭവങ്ങളാണ് അയർലൻഡിൽ പ്രസിദ്ധം. ടർക്കി പൊരിച്ചത് ഉൾപ്പെടെ അത്താഴത്തിന് ഉണ്ടാകും. ഇതിന് പുറമേ ടോസ്റ്റുകൾ, ക്രാൻബെറി സോസ്, മിൻസ് പൈ എന്നിവ ക്രിസ്തുമസ് ദിനത്തിലെ അത്താഴത്തിന് ഐറിഷ് ജനത ഭക്ഷിക്കാറുണ്ട്. ഇവയെല്ലാണ് അയർലൻഡിന്റെ പരമ്പരാഗത ക്രിസ്തുമസ് വിഭവം.
ബീഫ് കൊണ്ടുള്ള വിഭവങ്ങൾക്കും ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷത്തിൽ പ്രധാനപങ്കുണ്ട്. വിവിധ തരത്തിലുള്ള മസാല കൊണ്ടുള്ള ബീഫ് വിഭവങ്ങൾ അയർലൻഡുകാർ ക്രിസ്തുമസ് ദിനത്തിൽ ഒരുക്കാറുണ്ട്.

