ഡെറി: കൗണ്ടി ഡെറിയിലെ ഫാമിലുണ്ടായ തീപിടിത്തത്തിൽ പന്നികൾ ചത്തു. 1200 പന്നികളാണ് ചത്തത്. കോളെറൈനിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫാമിൽ തീപടരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ഫാമിൽ നിന്നും തീ ഉയരുന്നത് കണ്ട ഉടമ ഉടനെ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയപ്പോഴേയ്ക്കും ഫാമിലേക്ക് മൊത്തമായി തീ വ്യാപിച്ചു. 50 ലധികം ഫയർഫൈറ്ററുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. അപ്പോഴേയ്ക്കും പന്നികൾ പൊള്ളലേറ്റ് ചത്തിരുന്നു.
Discussion about this post

