ബെൽഫാസ്റ്റ്: ന്യൂറിയിൽ വാഹനം ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ആൽബർട്ട് ബേസിൻ ജംഗ്ഷനിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കാൽനട യാത്രികനെ ലോറി ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ബാസിൻ, ബ്രിഡ്ജ് സ്ട്രീറ്റ്, വില്യം സ്ട്രീറ്റ് എന്നീ മേഖലകളുടെ ഭാഗങ്ങൾ അടച്ചിട്ടു.
Discussion about this post

