Author: sreejithakvijayan

ഡബ്ലിൻ: മുള്ളിംഗർ റീജിയണൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിക്കുന്നു. ഇതേ തുടർന്ന് അടിയന്തിര സാഹചര്യമില്ലാത്ത രോഗികൾ മറ്റുള്ള ആശുപത്രികളുടെ സേവനം തേടണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളൂ ഉൾപ്പെടെയുളള രോഗബാധകളാണ് ആശുപത്രിയിലെ തിരക്ക് ഉയരാൻ കാരണം. വിവിധ അസുഖങ്ങളെ തുടർന്ന് നിരവധി പേരാണ് ഇവിടെ അഡ്മിഷന് എത്തുന്നത്. ഇതിനൊപ്പം അടിയന്തിര സാഹചര്യമില്ലാത്ത രോഗികളും ഇവിടെ എത്തുന്നുണ്ട്. ഇത് തിരക്ക് ഇരട്ടിയാക്കുന്നു. അടിയന്തരമല്ലാത്ത സാഹചര്യങ്ങളുമായി അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ചികിത്സ ലഭിക്കാൻ വളരെ നീണ്ട കാത്തിരിപ്പ് സമയം വേണ്ടിവരുമെന്ന് മാനേജ്മെന്റ് പറഞ്ഞു.

Read More

ലിമെറിക്ക്: ശസ്ത്രക്രിയയ്ക്കിടെ കൗമാരക്കാരി മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് സമ്മതിച്ച് ഡോക്ടർ. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ആയിരുന്നു അതിദാരുണമായ സംഭവം നടന്നത്. ഇവിടുത്തെ ജനറൽ സർജനായ ഡോ. ആശിഷ് ലാലിനാണ് പിഴവ് സംഭവിച്ചത്. 2018 മെയ് 8 ന് ആയിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്കിടെ പെൺകുട്ടിയ്ക്ക് അമിതമായ രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കൗൺസിലിന്റെ ഫിറ്റ്‌നസ്-ടു-പ്രാക്ടീസ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ആശിഷ് കമ്മിറ്റി മുൻപാകെ ഹാജരായിരുന്നു. ഈ വേളയിലാണ് കുറ്റം സമ്മതിച്ചത്.

Read More

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ അടച്ച് പൂട്ടിയത് ആയിരത്തോളം ചൈൽഡ് കെയർ സർവ്വീസ് സ്ഥാപനങ്ങൾ. ദി ഫെഡറേഷൻ ഓഫ് ഏർലി ചൈൽഡ്ഹുഡ് പ്രൊവൈഡേഴ്‌സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നടത്തിപ്പിനായുള്ള ചിലവും സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്തതുമാണ് അടച്ച് പൂട്ടലിന്റെ കാരണം എന്നാണ് എഫ്ഇസിപി വ്യക്തമാക്കുന്നത്. അതേസമയം സേവനങ്ങൾക്കായി നാൽപ്പതിനായിരത്തോളം കുട്ടികൾ കാത്തിരിക്കുമ്പോഴാണ് വിവിധ കാരണങ്ങളെ തുടർന്ന് സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നത് എന്നത് ശ്രദ്ധേയമാണ്. 69 യൂറോ മുതൽ 82 യൂറോവരെയാണ് ഒരു കുട്ടിയ്ക്ക് സർക്കാർ നൽകുന്ന സഹായം. എന്നാൽ ഇത് പര്യാപ്തമല്ല. വർധിച്ച ചിലവ് സ്വന്തം കയ്യിൽ നിന്നും പണം ഇറക്കേണ്ട സാഹചര്യമാണ് സ്ഥാപനങ്ങൾക്ക് ഉണ്ടാക്കുന്നത്.

Read More

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലാഭത്തില്‍ കനത്ത തിരിച്ചടി നേരിട്ട് സ്വീഡിഷ് ഫര്‍ണിഷിംഗ് ഭീമനായ ഐക്കിയ. 2024 ല്‍ നികുതിയ്ക്ക് മുന്‍പുള്ള ലാഭം 70.5 ശതമാനം കുറഞ്ഞു. ഇതോടെ നികുതിയ്ക്ക് മുന്‍പുള്ള വരുമാനം 6.91 മില്യണ്‍ യൂറോ ആയി. ഉയര്‍ന്ന ചിലവും, കുറഞ്ഞ വരുമാനവും ആയിരുന്നു കമ്പനിയ്ക്ക് തിരിച്ചടി ആയത്. 2024 ഓഗസ്റ്റ് അവസാനം വരെയുള്ള 12 മാസങ്ങളില്‍ ‘ഹോം ഫര്‍ണിഷിംഗ് മാര്‍ക്കറ്റ് മന്ദഗതിയിലായതിനെ തുടര്‍ന്ന് വരുമാനം കുറഞ്ഞു. നേരത്തെയുണ്ടായിരുന്ന 252.4 മില്യണ്‍ യൂറോയില്‍ നിന്ന് 246.46 മില്യണ്‍ യൂറോയായി 2.4 ശതമാനം ആയിരുന്നു കുറഞ്ഞത്.2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തത്തിലുള്ള ചെലവ് 230.71 മില്യണ്‍ യൂറോയില്‍ നിന്ന് 240.07 മില്യണ്‍ യൂറോയായി 4 ശതമാനം ഉയര്‍ന്നു. ഇതേ കാലയളവില്‍ വരുമാനം കുറയുകയും ചെയ്തു.

Read More

ഡബ്ലിൻ: ഗാർഡയുടെ പുതിയ ആപ്പായ ഹെൽപ്പ് ഫോർ യു ജനശ്രദ്ധ നേടുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം നേരിടുന്ന കുട്ടികൾക്കും കൗമാരക്കാർക്കും സഹായം നൽകുന്നതിന് വേണ്ടിയാണ് ഗാർഡ പുതിയ ആപ്പിന് രൂപം നൽകിയിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ളവർക്കാണ് ആപ്പ് പ്രയോജനപ്പെടുത്താൻ കഴിയുക. ലൈംഗികാതിക്രമങ്ങൾ, ഭീഷണികൾ എന്നിവ ആപ്പ് വഴി പോലീസിന് റിപ്പോർട്ട് ചെയ്യാം. ആവശ്യമായ സഹായം പോലീസ് നൽകും. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന പല കുട്ടികളും ഇതേക്കുറിച്ച് പുറത്ത് പറയുന്നില്ല. ഭയമോ മറ്റ് ഭീഷണികളോ ആകാം ഇതിന് കാരണം. ഇത് ഒഴിവാക്കി അവർക്ക് ആവശ്യമായ സഹായം നൽകുകയാണ് ലക്ഷ്യം.

Read More

ഡബ്ലിൻ: ആൽപ്‌സ് പർവതനിരകളിൽ ഉണ്ടായ ഹിമപാതത്തിൽ പരിക്കേറ്റ ഐറിഷ് പൗരൻ മരിച്ചു. 53 വയസ്സുള്ള വ്യക്തിയായിരുന്നു ചികിത്സയ്ക്കിടെ മരിച്ചത്. ഇക്കഴിഞ്ഞ 13 ന് ആയിരുന്നു സ്‌കീയിംഗിനിടെ അദ്ദേഹം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. തെക്കുപടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ വലൈസ് കാന്റണിലാണ് ഹിമപാതം ഉണ്ടായത്. സംഭവ സമയം ഐറിഷ് പൗരനും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് കിഴക്ക് ഭാഗത്തേയ്ക്ക് സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ശക്തിയായി മഞ്ഞ് വീണതോടെ 53 കാരൻ അതിൽ അകപ്പെട്ടു. തുടർന്ന് കൂടെ ഉണ്ടായിരുന്നവർ വിവരം രക്ഷാപ്രവർത്തകരെ അറിയിച്ചു. ഇവരെത്തി 53 കാരനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാറിന്റെ തിയതികൾ പുറത്ത്. ഫെബ്രുവരി, മെയ്, ജൂൺ, നവംബർ മാസങ്ങളിലാണ് സെമിനാർ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സെമിനാറിന്റെ ഭാഗമാകുന്നതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ഫെബ്രുവരി 13,14,15, മെയ് 23,24,25, ജൂൺ 26,27,28 തിയതികളിലാണ് സെമിനാർ നടക്കുക. നവംബറിലെ സെമിനാർ 6,7,8 തിയതികളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 9 മണി മുതലാണ് പരിപാടി ആരംഭിക്കുക. വൈകീട്ട് ആറിന് അവസാനിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സഭയുടെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കേറ്റ് ലഭിക്കും. വിവാഹ ഒരുക്ക സെമിനാറിനായുള്ള രജിസ്‌ട്രേഷനായി www.syromalabar.ie എന്ന ലിങ്ക് സന്ദർശിക്കുക.

Read More

ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി ഭവനമന്ത്രി ജെയിംസ് ബ്രൗൺ. ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ ഹൗസിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി ഈ ആഴ്ച മന്ത്രി പ്രഖ്യാപിക്കും. ഭവന ലഭ്യത ഉറപ്പാക്കാൻ 1 ബില്യൺ യൂറോയുടെ പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നത്. ഭവന നിർമ്മാണത്തിനുള്ള തടസ്സങ്ങൾ പരിഹരിക്കാൻ ഉതകുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിലാകും സ്‌കീം ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കും. പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോട് കൂടി നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടം. 60 കാരൻ മരിച്ചു. ന്യൂക്രോസ് റോഡിലെ മൗഡ്‌ലിൻസ് ക്രോസിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 60 വയസ്സുകാരൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 60 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഡബ്ലിൻ: എം50 റോഡിൽ സ്ഥിരമായി ടോൾ നൽകാതെ മുങ്ങുന്നവർക്ക് പൂട്ട്. ഇത്തരത്തിൽ കടന്നുകളയുന്നവരിൽ നിന്നും വമ്പൻ തുക പിഴയായി ഈടാക്കാൻ കോടതി ഉത്തരവിട്ടു. ഡബ്ലിൻ ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ടോൾ നൽകാത്തതിൽ 22 ഡ്രൈവർമാർക്കെതിരെ കേസ് ഉണ്ട്. ഇത് കോടതി ഇന്നലെ പരിഗണിച്ചിരുന്നു. ഈ വേളയിലാണ് വൻ തുക പിഴയായി ഈടാക്കാൻ  ഉത്തരവിട്ടത്. ഡ്രൈവർമാർ കോടതിയിൽ ഹാജരായിരുന്നില്ല. ഇവരിൽ നിന്നും ഉടൻ തന്നെ 4,28,0000 യൂറോ പിഴയായി ഈടാക്കാനാണ് കോടതി ഉത്തരവിട്ടത്. ഡ്രൈവർമാരിൽ ഒരാൾ 1220 തവണയാണ് ടോൾ നൽകാതെ എം50 വഴി കടന്ന് പോയത്.

Read More