ഡബ്ലിൻ: അയർലൻഡിൽ ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന അഭിപ്രായ ശേഖരണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് പബ്ലിക് കൺസൾട്ടേഷന് തുടക്കമായത്. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ അടുത്ത വർഷം അവസാനത്തോടെ ഡിജിറ്റൽ വാലറ്റ് സേവനങ്ങൾ ലഭ്യമായി തുടങ്ങും.
ജനന സർട്ടിഫിക്കറ്റ്, ലൈസൻസ് തുടങ്ങിയ സുപ്രധാന രേഖകൾ സുരക്ഷിതമായി സ്റ്റോർ ചെയ്യാനും ആക്സസ് ചെയ്യാനും വേണ്ടിയുള്ള സൗകര്യങ്ങളാണ് ഡിജിറ്റൽ വാലറ്റിലൂടെ ആളുകൾക്ക് ലഭിക്കുക. ഇതിന് പുറമേ ഫാമിലി പേയ്മെന്റ് പോലുള്ള പ്രധാന ക്ഷേമ പിന്തുണയ്ക്കായി രജിസ്റ്റർ ചെയ്യാനും ഈ സേവനം അനുവദിക്കുന്നു.
Discussion about this post

