ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് നേരെ ആക്രമണം. 30 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ച് 28 ന് ആയിരുന്നു സംഭവം. എന്നാൽ ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. ശനിയാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ സെന്റ്. ജോൺസ് ആശുപത്രിയിലും പിന്നീട് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

