ഡബ്ലിൻ: ഇന്ധനവിലയിൽ പ്രതിഷേധം ഇന്നും തുടരുന്ന പശ്ചാത്തലത്തിൽ വിമാന യാത്രികർക്ക് മുന്നറിയിപ്പ് നൽകി ഡബ്ലിൻ വിമാനത്താവളം. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിൽ എത്താൻ യാത്രികർക്ക് കൂടുതൽ സമയം വേണ്ടതായി വന്നേക്കാം. ഈ സാഹചര്യത്തിൽ യാത്രികർ പതിവിലും നേരത്തെ താമസസ്ഥലങ്ങളിൽ നിന്നും വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കണമെന്ന് വിമാനത്താവളം നിർദ്ദേശിച്ചു. ഇന്നലെയും ഡിഎഎ അധികൃതർ സമാന നിർദ്ദേശം നൽകിയിരുന്നു.
ഏറ്റവും മികച്ചതും വേഗത്തിൽ എത്താൻ കഴിയുന്നതുമായ റൂട്ടുകൾ തിരിച്ചറിയുന്നതിനായി ലൈവ് ട്രാഫിക് ആപ്പുകൾ ഉപയോഗിക്കണം. വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗതക്കുരുക്കില്ല. എന്നാൽ എം50 വഴി വരുന്ന യാത്രികർ വലിയ ഗതാഗത തടസ്സം നേരിടേണ്ടിവരുമെന്നും വിമാനത്താവളം അധികൃതർ അറിയിച്ചു.

