ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ സ്കൂൾ ലാബുകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ കമ്പ്യൂട്ടറുകൾ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. പ്രശ്നങ്ങൾ പകുതിയോളം പരിഹരിച്ചതായി വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സ്കൂൾ ലാബുകളിലെ കമ്പ്യൂട്ടറുകൾ ലക്ഷ്യമിട്ട് സൈബർ ആക്രമണം ഉണ്ടായത്.
ഈസ്റ്റർ അവധി കഴിഞ്ഞ് പരീക്ഷകൾ നടക്കാനിരിക്കെ ആയിരുന്നു ആക്രമണം. സ്കൂളുകളുട സി2കെ സിസ്റ്റത്തിലേക്കുള്ള പ്രവേശനം നഷ്ടമാകുകയായിരുന്നു. ഇത് പുന:സ്ഥാപിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
Discussion about this post

