- എഡ്ഡി ചുഴലിക്കാറ്റ്; മുന്നറിയിപ്പ് നിലവിൽവന്നു
- സുഖകരമായ ഉറക്കത്തിന് ഇവ ഒഴിവാക്കിയേ പറ്റൂ
- ‘ ആളുകൾ അദ്ദേഹത്തെ ഒരു ‘ദൈവത്തെ’ പോലെ ആരാധിക്കുമായിരുന്നു , അന്ന് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു ‘ ; പ്രിയങ്ക ചോപ്ര
- അച്ചടക്കലംഘനം നടത്തിയത് 149 ഗാർഡകൾ; പിഴ ചുമത്തിയത് 96,727 യൂറോ
- ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം; വിമാന യാത്രികർക്ക് മുന്നറിയിപ്പ്
- മോദിയെ വധിക്കാൻ പദ്ധതി; മൂന്നുപേർ പിടിയിൽ
- കൊറിയർ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഡിപിഡിഐഎസ്
- തുവാമിലെ മദർ ആൻഡ് ബേബി ഹോമിലെ പരിശോധന; ശിശുക്കളുടെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു
Author: sreejithakvijayan
ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് നേരെ ആക്രമണം. 30 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 28 ന് ആയിരുന്നു സംഭവം. എന്നാൽ ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. ശനിയാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ സെന്റ്. ജോൺസ് ആശുപത്രിയിലും പിന്നീട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
ഡബ്ലിൻ: ക്രൈസ്തവ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈസ്റ്റർ. എല്ലാ ക്രിസ്തീയ വിശ്വാസികളും ഈ ദിനത്തെ സുപ്രധാന പുണ്യദിനമായി കണക്കാക്കുന്നു. കുരിശുമരണത്തിന് ശേഷമുള്ള യേശുവിന്റെ ഉയർത്തെഴുന്നേൽപ്പാണ് ഈസ്റ്റർ. അതുകൊണ്ട് തന്നെ വിശ്വാസികൾക്ക് ഈസ്റ്റർ ആഘോഷങ്ങളുടെ ദിനം കൂടിയാണ്. ഐറിഷ് ജനതയുടെ ഈസ്റ്റർ ആഘോഷങ്ങൾക്ക് വ്യത്യസ്തത ഏറെയാണ്. പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊള്ളുന്നതിന് പുറമേ പ്രത്യേക രീതിയിലായിരിക്കും അന്നത്തെ ദിനം കടന്ന് പോകുക. ഈസ്റ്റർ ദിനത്തിൽ അയർലൻഡിലെ ക്രൈസ്തവർ ആദ്യം കഴിക്കുക പുഴുങ്ങിയ മുട്ടയാണെന്നാണ് പറയപ്പെടുന്നത്. ആഷ് ബുധൻ ദിവസം ചുമരുകളിൽ തൂക്കിയിടുന്ന മാംസങ്ങൾ ഈസ്റ്റർ ദിനത്തിൽ തീയിലേക്ക് എറിയും. ഈ മാംസങ്ങൾ വേവുമ്പോഴുള്ള ഗന്ധം വീടുകളെ സുഗന്ധപൂരിതമാക്കുമെന്നാണ് പറയപ്പെടുന്നത്. ഞായറാഴ്ച രാവിലെ തന്നെ പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊള്ളാൻ വിശ്വാസികൾ പള്ളികളിലേക്ക് പോകും. ഉച്ചവരെ പള്ളികളിലാണ് ചിലവിടാറ്. ലീക്ക് സൂപ്പ്, റോസ്റ്റ് സ്പ്രിംഗ് ലാംബ്, കോൺഡ് ബീഫ്, ബേക്ക്ഡ് ഹാം, വേവിച്ച ബേക്കൺ എന്നിവ ഈസ്റ്ററിന് വിളമ്പുന്ന പരമ്പരാഗത ഭക്ഷണമാണ്. ബാംബ്രാക്ക് എന്ന മധുരമുള്ള…
ലോംഗ്‌ഫോർഡ്: ലോംഗ്‌ഫോർഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. 30 വയസ്സുകാരനാണ് മരിച്ചത്. മാർച്ച് 29 ന് ആയിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്. കാറിൽ പോകുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ബാലിമഹോണിലെ ആർ392 ൽ ആയിരുന്നു കൂട്ടിയിടി ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹം തുള്ളമോറിലെ മിഡ്‌ലാൻഡ്‌സ് റീജിയണൽ ആശുപത്രിയിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ ഇന്നലെ ജീവൻ നഷ്ടമാകുകയായിരുന്നു.
ടിപ്പററി: ടിപ്പററി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുന്നു. നോറോവൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈസ്റ്റർ അവധിക്കാലത്ത് നിയന്ത്രണം തുടരേണ്ടിവന്നതിൽ ആശുപത്രി അധികൃതർ ഖേദം പ്രകടിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിലവിൽ ആശുപത്രിയിൽ പ്രവേശനം ഉള്ളത്. അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെ രോഗികൾ ആശുപത്രിയിൽ എത്തരുത് എന്നാണ് നിർദ്ദേശം. ആശുപത്രിയുടെ നിർദ്ദേശത്തോട് തുടർന്നും സഹകരിക്കണെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചു.
ബെൽഫാസ്റ്റ്: ഐറിഷ് കപ്പ് സെമിഫൈനൽ മത്സരത്തിന് മുന്നോടിയായി ഉണ്ടായ ക്രമസമാധാന ലംഘനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 19 വയസ്സുകാരനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. വിൻഡ്‌സർ പാർക്കിലായിരുന്നു സെമി ഫൈനൽ മത്സരം നടന്നത്. ക്ലിഫ്റ്റൺവില്ലെയും ഡംഗനോൺ സ്വിഫ്റ്റ്‌സും തമ്മിൽ ആയിരുന്നു സെമി ഫൈനൽ. ഇതിന് മുന്നോടിയായി പരിസരത്ത് ആഘോഷ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിനിടെ 19 കാരൻ ഉൾപ്പെട്ട സംഘം പടക്കം പൊട്ടിയ്ക്കുകയും ചില്ല് കുപ്പികൾ മുകളിലേക്ക് എറിയുകയുമായിരുന്നു. സംഭവത്തിൽ ഒരു കുട്ടിയ്ക്ക് പരിക്കേറ്റു.
ഡബ്ലിൻ: ക്രാന്തി അയർലൻഡിന്റെ മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകത്തിന്റെയും ഗാനസന്ധ്യയുടെയും ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മലയാളം സംഘടനയുടെ സെക്രട്ടറിയും ഐറിഷ് പീസ് കമ്മീഷണറുമായ രാജൻ ദേവസ്യ അയർലൻഡ് യൂത്ത് ക്രിക്കറ്റ് ടീം അംഗമായ ഫെബിൻ മനോജിന് ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. മെയ് 9 ന് ആണ് ക്രാന്തി അയർലൻഡിന്റെ മെയ് ദിനാഘോഷ പരിപാടികൾ. മെയ്ദിനത്തോട് അനുബന്ധിച്ച് നടൻ സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ എന്ന നാടകവും കുടിൽ ബാൻഡിന്റെ ഗാനസന്ധ്യയുമാണ് അവതരിപ്പിക്കുന്നത്. വാട്ടർഫോർഡിലെ മൂൺകോയിൻ എലൈറ്റ് ഇവന്റ്‌സിൽവച്ചാണ് പരിപാടി. ടിക്കറ്റിന്റെ ഉദ്ഘാടന പരിപാടിയിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജീവൻ വർഗീസ് ,ഷിജിമോൻ കച്ചേരിയിൽ നോർത്ത് യൂണിറ്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ പ്രണബ് രാഘവ് എന്നിവർ പങ്കെടുത്തു.
ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ ദു:ഖവെള്ളിയോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ നടന്നു. വികാരി. ഫാ. അനു മാത്യുവിന്റെ നേതൃത്വത്തിൽ ആയിരുന്നു ശുശ്രൂഷകൾ നടന്നത്. നിരവധി വിശ്വാസികൾ പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊണ്ടു. അതേസമയം ഇന്ന് ലിമെറിക്കിലെ സെന്റ് ഒലിവർ ദേവാലയത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ നടക്കും. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുക. പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പങ്കുകൊള്ളാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും ട്രെയിൻ സേവനങ്ങൾ തടസ്സപ്പെടും. വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സേവനങ്ങൾ തടസ്സപ്പെടുന്നത്. ഡാർട്ട്, കമ്യൂട്ടർ, ഇന്റർസിറ്റി റൂട്ടുകളെയാണ് അറ്റകുറ്റപ്പണികൾ സാരമായി ബാധിക്കുക. തിങ്കളാഴ്ച രാവിലെ വരെ അറ്റകുറ്റപ്പണികൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ട്രെയിൻ സർവ്വീസുകൾക്ക് സമയക്രമം ഉണ്ടാകും. അതിനാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർ ഈ സമയക്രമം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഡബ്ലിനിൽ കോണോളിക്കും ഡൺലേവിയ്ക്കും ഇടയിൽ ആയിരിക്കും സർവ്വീസുകൾ ഏറ്റവും കൂടുതലായി തടസ്സപ്പെടുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ക്ലെയർ: ഇന്ധന പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ബോധവത്കരണ പരിപാടി നടത്താൻ സർക്കാർ. ക്ലെയറിലെ ബാനർ പ്ലാസയുടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഗതാഗതമന്ത്രി ദരാഗ് ഒബ്രിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾ കഴിവതും വർക്ക് ഫ്രം ഹോമിലേക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധനം ലാഭിക്കാൻ ആളുകളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്യാമ്പയ്ൻ നടത്തുന്നത് എന്ന് ദരാഗ് ഒ ബ്രിയാൻ പറഞ്ഞു. ഊർജ്ജം പരമാവധി സംരക്ഷിക്കുകയും സൂക്ഷിച്ച് ഉപയോഗിക്കുകയും വേണം. ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ ഇതിനോടകം തന്നെ സർക്കാർ കുറച്ചിട്ടുണ്ട്. സാധ്യമാകുന്നിടത്തേയ്‌ക്കെല്ലാം നടന്നോ സൈക്കിളുകളിലോ പോകണം. വാഹന യാത്രകൾ കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകി മെറ്റ് ഐറാൻ. പ്രതികൂല കാലാവസ്ഥയിൽ വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. കാറ്റിനൊപ്പം ശക്തമായ മഴയും ലഭിക്കുന്നത് വാഹനയാത്ര കൂടുതൽ ദുർഘടമാക്കും. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതലാണ് അയർലൻഡിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ അലർട്ട് ആരംഭിക്കുന്നത്. നാളെ പുലർച്ചെ രണ്ട് മണിവരെ ഇത് തുടരും. ഇന്ന് വൈകീട്ട് സ്ലൈഗോ, ഡൊണഗൽ, ലെയ്ട്രിം, ഡെറി, ആൻഡ്രിം എന്നീ കൗണ്ടികളിലായിരിക്കും കാറ്റ് അതിശക്തമായി ലഭിക്കുക. യാത്രയ്ക്കിടെ കാറിന് മുകളിൽ മരച്ചില്ലകളോ മറ്റും പറന്നുവന്ന് വീഴുന്ന സാഹചര്യം ഉണ്ടാകാം. മങ്ങിയ കാഴ്ചയ്ക്കും സാധ്യതയുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
